1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2015

ജെഫ്രിന്‍ സൈമണ്‍: ബെഡ് ഫോര്‍ഡില്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു മരണമടഞ്ഞ റബേക്കാമ്മ ഈശോയുടെ (78) സംസ്‌കാരം അടുത്ത ചൊവാഴ്ച (22/ 09/ 2015 ) നു നടക്കും. ബെഡ്‌ഫോര്‍ഡ് കെംപ്സ്റ്റണിലെ ഓള്‍ സെയിന്റ്‌സ് ചര്‍ച്ചില്‍ ചൊവാഴ്ച പതിനൊന്നിന് സംസ്‌കാര ശുശ്രുഷകള്‍ ഡോക്ടര്‍ മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്താ തിരുമനസിന്റെയും ഇടവക വികാരി ഫാദര്‍ ഹാപ്പി ജേക്കബ് ന്റെയും മറ്റ് നിരവധി വൈദികരുടെയും കാര്‍മികത്വത്തില്‍ ആരംഭിക്കും. തുടര്‍ന്ന് ബെഡ്‌ഫോര്‍ഡിലെ കെംപ്സ്റ്റന്‍ സെമിട്രിയില്‍ സംസ്‌കാരം നടക്കും.
രണ്ടാഴ്ചയോളമായി ചികില്‍സയിലായിരുന്ന റബേക്കാമ്മ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ബെഡ്‌ഫോര്‍ഡ് എന്‍.എച്ച്ആശുപത്രിയില്‍ മരണമടഞ്ഞത്.

നാട്ടില്‍ പരുമലയില്‍ നിവാസിയായ റബേക്കാമ്മയുടെ ഭര്‍ത്താവ് ഈശോ പത്തു വര്‍ഷം മുന്‍പ് നിര്യാതനായിരുന്നു തുടര്‍ന്ന് റബെക്കാമ്മ യുകെയില്‍ മക്കളോടൊപ്പം താമസമാക്കി. ഗ്വാളിയോര്‍ ESI ഹോസ്പിറ്റലില്‍ മേട്രനായി വിരമിച്ചിട്ടു 18 വര്‍ഷത്തോളമായി.

മക്കള്‍ വിദേശ നാടുകളിലേക്ക് കുടിയേറിയപ്പോള്‍ അമ്മയും അവരുടെ ഒപ്പം യു.കെ.യിലേക്ക് പോരുകയായിരുന്നു. മക്കളോടൊപ്പം യു.കെ.യില്‍ പത്തുവര്‍ഷം ജീവിച്ചാണ് സ്വര്‍ഗീയ നാട്ടിലേക്ക് മടങ്ങുന്നത്. റബേക്കയുടെ മൂന്നു മക്കളില്‍ ഇളയമകന്‍ റിജു കാനഡയില്‍ കുടുംബ സമേതം താമസിക്കുന്നു .ബിജു ഈശോയും സഹോദരി സുജയും യുകെയിലെ ബെട് ഫോര്‍ഡില്‍ സ്ഥിരതാമസമാണ്.

മക്കളോടൊപ്പം യു.കെ.യിലേക്ക് കുടിയേറിയെങ്കിലും ജന്‍മനാടിനോടും സുഹൃത്തുക്കളോടുമുള്ള ബന്ധം എന്നും നിലനിര്‍ത്തിയിരുന്നു. ഇടക്കൊക്കെ നാട്ടില്‍പോവുകയും ചെയ്തിരുന്നു. റബേക്കയുടെ മരണ വാര്‍ത്ത അറിഞ്ഞതുമുതല്‍ നിരവധിപേര്‍ വീട്ടില്‍ നേരിട്ട് എത്തിയും ഫോണിലൂടെയും അനുശോചനം അറിയിച്ചിരുന്നു. ബെഡ്‌ഫോര്‍ഡിലെ മലയാളി സമൂഹവും എല്ലാകാര്യങ്ങളിലും ഒപ്പമുണ്ടായിരുന്നു.

സംസ്‌കാരച്ചടങ്ങുകള്‍ നടക്കുന്ന പള്ളിയുടെ വിലാസം:

All Saints Church
Church End Road
Kempston
Bedford, UK
MK43 8RH

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.