1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 3, 2012

മാഞ്ചസ്റ്റര്‍ ക്നാനായ കാത്തലിക് അസോസിയേഷന്‍ തോമസ്‌ തൈക്കുട്ടത്തില്‍ അച്ചനു സ്വീകരണം നല്‍കുന്നു. സീറോ മലബാര്‍ സഭയുടെ അജഗണങ്ങളുടെ അജപലകാനായി നിയമിതനായി മാഞ്ചസ്റ്റര്‍ റീജിയണില്‍ പ്രവര്‍ത്തനമാരംഭിച്ച ബഹുമാനപ്പെട്ട അച്ചന് MKCA എല്ലാവിധ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്തു. സാല്‍ഫോര്‍ഡ് രൂപതയുടെ കീഴില്‍ മാഞ്ചസ്റ്ററില്‍ പല ഭാഗങ്ങളിലായി ചിതറി കിടക്കുന്ന സീറോ മലബാര്‍ സഭാ അംഗങ്ങളെ ഏകോപിപ്പിച്ചു ഒരു കുടക്കീഴില്‍ ഒന്നിച്ചു അനിനിരത്തുന്നതിനുള്ള ബഹുമാനപ്പെട്ട അച്ചന്‍റെ ശ്രമം വിജയിപ്പിക്കുന്നതിന് എല്ലാ അംഗങ്ങള്‍ക്കും ബാധ്യത ഉണ്ടെന്നു മാഞ്ചസ്റ്റര്‍ ക്നാനായ കാത്തോലിക് അസോസിയേഷന്‍ സെക്രട്ടറി ശ്രീ ദിലീപ് മാത്യു ഇറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.

ബഹുമാനപ്പെട്ട തോമസ്‌ അച്ചന്‍ നാളിതു വരെ ഇന്ത്യ യുടെ വിവിധ ഭാഗങ്ങളിലായി അനുഷ്ട്ടിച്ച സേവനം ദൈവ പരിപലനയില്‍ ജീവിക്കുന്ന വൈദീകര്‍ക്ക് മാതൃക ആണെന്നും അദ്ദേഹം നോര്‍ത്ത് ഇന്ത്യയില്‍ അക്രൈസ്തവരുടെ ഇടയില്‍ പ്രവര്‍ത്തിച്ചു അനേകര്‍ക്ക്‌ ദൈവത്തെ അറിയുവാനും ദൈവസ്നേഹം അനുഭവിക്കുവാനും നടത്തിയ പ്രവര്‍ത്തനങ്ങള്‍ വളരെ ശ്ലാഘനീയമാണെന്നു കമ്മിറ്റി വിലയിരുത്തി. മെയ്‌ 27 ഞാറാഴ്ച വൈകുന്നേരം 6.30 അദ്ദേഹം സഹ വികാരിയായി ഇരിക്കുന്ന ലോങ്ങ്‌സൈറ്റിലെ സെന്‍റ് ജോസഫ്‌ പള്ളിയില്‍ അര്‍പ്പിക്കുന്ന പരിശുദ്ധ കുര്‍ബാനയിലും തുടര്‍ന്നുള്ള സ്വീകരണ സമ്മേളനത്തിലും പങ്കെടുക്കുവാന്‍ എല്ലാ സീറോ മലബാര്‍ സഭാ വിശ്വാസികളോടും ആഹ്വാനം ചെയ്യുന്നതായി MKCA കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി അറിയിച്ചു.

പള്ളിയുടെ വിലാസം : St Josephs Church Longsight , Portland crescent , manchester M 13 OBU

മാഞ്ചസ്റ്റര്‍ ക്നാനായ കാത്തോലിക് അസോസിയേഷന്‍റെ ഏകദിന ടൂര്‍ പാര്‍ട്ടി നോര്‍ത്ത് വെയില്‍സില്‍.
മാഞ്ചസ്റ്റര്‍ ക്നാനായ കാത്തോലിക് അസോസിയേ ന്‍ കുടുംബംഗങ്ങള്‍ പ്രക്രതി രമണീയമായ നോര്‍ത്ത് വെയില്‍സില്‍ ഒരു ദിവസം ചിലവഴിക്കുവാന്‍ തീരുമാനിച്ചതായി സെക്രട്ടറി ശ്രീ ദിലീപ് മാത്യു അറിയിച്ചു. അതുപോലെതന്നെ ഈ വീക്കെന്‍ഡില്‍ നടത്തുവാന്‍ തീരുമാനിച്ചിരുന്ന
പരിപാടിയും കാലാവസ്ഥയില്‍ ഉണ്ടായേക്കാവുന്ന വ്യതിയാനം മൂലം ജൂണ്‍ 16 ലേക്ക് മാറ്റി വച്ചതായി അദ്ദേഹം അറിയിച്ചു.

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആഹ്ലാദകരമായ ഒരു ദിവസം സമ്മാനിക്കുവാന്‍ വിവിധ കലാ കായിക പരിപാടികളുംസര്‍പ്രൈസ് ഇവ്നറ്സും പ്ലാന്‍ ചെയ്തു വരുന്നതായി പ്രോഗ്രാം കണവീനെര്‍മാരായ ശ്രീ ജോര്‍ജ് തേക്കുംകാട്ടില്‍ , ശ്രീ ജോബി എന്നിവര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.