സാല്‍ഫോര്‍ഡ് രൂപതാ സീറോമലബാര്‍ ചാപ്ലയിന്‍ ഫാ. തോമസ് തൈക്കൂട്ടത്തിന് നോര്‍ത്ത് മാഞ്ചസ്റ്ററിലെ മലയാളി സമൂഹം സ്നേഹോഷ്മളമായ സ്വീകരണം നല്‍കി. ശനിയാഴ്ച വൈകുന്നേരം നാലിന് സെന്‍റ് ആന്‍സ് ദേവാലയത്തില്‍ സ്വീകരണ പരിപാടികള്‍ ആരംഭിച്ചു. പള്ളി ട്രസ്റ്റി സോണി ചാക്കോ കാവുങ്കല്‍ അച്ചന് സ്വാഗതം ആശംസിക്കുകയും ഇടവക ജനത്തിന് പരിചയപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് സംസാരിച്ച തോമസ് അച്ചന്‍ ഇടവകാംഗങ്ങള്‍ നല്‍കിയ ഊഷ്മള സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് നടന്ന ദിവ്യബലിയില്‍ അദ്ദേഹം കാര്‍മ്മികത്വം വഹിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല