ഒ.ഐ.സി.സി യു.കെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഫ്രാന്‍സിസ് വലിയപറമ്പിലിന് ലണ്ടനിലെ ഒ.ഐ.സി.സി നേതൃയോഗം സ്വീകരണം നല്കി. ലണ്ടന്‍ ഈസ്റ്റ്ഹാമില്‍ ചേര്‍ന്ന യോഗത്തില്‍ ലണ്ടന്‍ റീജണല്‍, ന്യൂഹാം കൗണ്‍സില്‍ നേതാക്കന്മാര് പങ്കെടുത്തു. ലണ്ടന്‍ റീജണല്‍ ചെയര്മാന് ടോണി ചെറിയാന് അധ്യക്ഷനായിരുന്ന യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി ഗിരി മാധവന്, കലാവിഭാഗം കണ്‍വീനര്‍ ജെയ്സണ്‍ ജോര്‍ജ്, എന്നിവരും പങ്കെടുത്തു.
യു.കെയിലെ കോണ്‍ഗ്രസ് സംസ്ക്കാരമുള്ള മുഴുവനാളുകളേയും ഒ.ഐ.സി.സി യു.കെയുടെ കീഴില്‍ അണിനിരത്തുമെന്ന് സ്വീകരണ യോഗത്തിന് മറുപടി പറയവേ ഫ്രാന്‍സിസ് വലിയപറമ്പില്‍ വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായും കെ.പി.സി.സിയുമായും യു.കെയിലെ മലയാളികളെ ബന്ധപ്പെടുത്തുന്നതിന് ഫലപ്രദമായ രീതിയില്‍ പ്രവര്‍ത്തിക്കുമെന്നും കെ.പി.സി.സി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം ഒ.ഐ.സി.സി യു.കെയുടെ മറ്റു കമ്മറ്റികള്‍ യോഗം ചേര്‍ന്ന് തെരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
തോമസ് കാക്കശ്ശേരി, ജെയ്ന്‍ ലാല്‍, വക്കം ജി സുരേഷ്കുമാര്‍, ഡോ. ഷാജി, ബിജു കോശി, മാര്ട്ടിന്, പോള്‍ തൊണ്ടാംകുഴി എന്നിവര്‍ പങ്കെടുത്തു. ബിജു ഗോപിനാഥ് സ്വാഗതവും മുജീബ് നന്ദിയും രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല