അന്‍പത് വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും ദൈര്‍ഘ്യമേറിയ സാമ്പത്തിക മാന്ദ്യമാണ് ബ്രിട്ടനിപ്പോള്‍ നേരിടുന്ന ഇരട്ട മാന്ദ്യമെന്ന് കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തിയ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുളള മൂന്നാം പാദത്തില്‍ രാജ്യത്തിന്‍െ സാമ്പത്തിക സ്ഥിതി അളക്കാനുപയോഗിക്കുന്ന മൊത്തം ആഭ്യന്തര ഉത്പാദനം അഥവാ ജിഡിപി 0.2 ശതമാനം കുറഞ്ഞതായാണ് കണ്ക്കുകള്‍ വ്യക്തമാക്കുന്നത്. 1955 ല്‍ തുടങ്ങി വച്ച് സാമ്പത്തിക പാദ കണക്കെടുപ്പുകള്‍ അനുസരിച്ച് ഇതുവരെ ഉണ്ടായതില്‍ വച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാണ് ബ്രിട്ടനിപ്പോള്‍.രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം രാജ്യത്തെ ഏ്റ്റവും മോശമായി ബാധിച്ച സാമ്പത്തിക മാന്ദ്യവും ഇതാണ്.
ഇതിന് മുന്‍പ് രാജ്യത്തെ അവസാനമായി ഇരട്ട സാമ്പത്തിക മാന്ദ്യം ബാധിച്ചത് 1970 കളിലാണ്. ഖനി തൊഴിലാളികളുടെ സമരം കാരണം എണ്ണവില കുതിച്ചുയര്‍ന്നതാണ് അന്നത്തെ സാമ്പത്തിക മാന്ദ്യത്തിന് കാരണമായത്. എന്നാല്‍ രണ്ട് സാമ്പത്തിക പാദത്തിനപ്പുറത്തേക്ക് ആ മാന്ദ്യം നീണ്ടില്ല. എന്നാല്‍ നിലവിലെ മാന്ദ്യത്തിനൊപ്പം രാജ്ഞിയുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നീണ്ട ബാങ്ക് അവധിയും ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ കനത്ത മഴയും വന്നതാണ് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുളള മൂന്നാം പാദത്തില്‍ ഇടിവ് രേഖപ്പെടുത്താന്‍ കാരണം. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അവലോകനം അനുസരിച്ച് രാജ്ഞിയുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങള്‍ കാരണം മൊത്തം ഉത്പാദനത്തില്‍ 0.5 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. ജൂബിലി ആഘോഷങ്ങളും ഒളിമ്പിക്‌സും ഈ വര്‍ഷത്തെ ഉത്പാദനത്തെ കാര്യമായി ബാധിക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവര്‍ണര്‍ സര്‍ മെര്‍വിന്‍ കിംഗ് അഭിപ്രായപ്പെട്ടു.
നിലവില്‍ പുറത്തുവന്നിരിക്കുന്നത് ഓഫീസ് ഫോര്‍ നാഷണല്‍ സ്്റ്റാറ്റിസ്റ്റിക്‌സിന്റെ പ്രാഥമിക റിപ്പോര്‍്ട്ടാണ്. വിദഗ്ദ്ധരുടെ പരിശോധനകള്‍ക്ക് ശേഷമാകും അന്തിമ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുക. സാങ്കേതികമായി രാജ്യം സാമ്പതത്തിക മാന്ദ്യത്തിന്റെ പിടിയിലായത് ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലാണ്. ജിഡിപി 0.3 ശതമാനം കുറഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്. 2011ലെ അവസാന പാദത്തോടെ ജിഡിപി വീണ്ടും 0.4 ശതമാനമായി കുറഞ്ഞു. 2008ലേയു 2009ലേയും തുടര്‍ച്ചയായ അഞ്ച് പാദങ്ങളിലുണ്ടായ തകര്‍ച്ചയില്‍ നിന്നും പൂര്‍ണ്ണമായി കരകയാറാതിരുന്ന രാജ്യ്ത്തിന് ഇതൊരു ഇരട്ടി പ്രഹരമായി.
ജിഡിപിയില്‍ 0.4 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തുമെന്നാണ് ഇന്‍വെസ്‌ടെക് ചീഫ് എക്കണോമിസ്റ്റ് ഫിലിപ്പ് ഷോവിന്റെ അഭിപ്രായം. ഇത് നിര്‍മ്മാണ മേഖലയെ കാര്യമായി ബാധിക്കും. നിര്‍മ്മാണ മേഖലയില്‍ മാത്രം ഏപ്രില്‍ ജൂണ്‍ മാസത്തില്‍ ആറ് ശതമാനം ഇടിവുണ്ടായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2012ലെ ആദ്യ പാദത്തിന്റെ കണക്കുകള്‍ കൂടി പുറത്തുവരുമ്പോഴേക്ക് അത് 4.9 ശതമാനം കൂടി കൂടുമെന്നാണ് കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല