വാഹനം ഓടിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നത് പല അപകടങ്ങളും വരുത്തി വയ്ക്കും എന്നത് നമുക്ക് അറിയാവുന്നതാണല്ലോ. എന്നിട്ടും ഈ വര്‍ഷം ഡ്രൈവിങ്ങിനിടയില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചവരുടെ എണ്ണം പുതിയ റെക്കോര്‍ഡിലേക്ക്.171,000 പേര്‍ക്ക് 60 പൗണ്ട്സ് വച്ച് പിഴ ഈ വര്‍ഷം ഈടാക്കിയിട്ടുണ്ട്. അതായത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിലൊന്ന് അധികം. 2008നു ശേഷം ആയിരുന്നു വാഹനം ഓടിക്കുന്നതിനിടക്ക് ഫോണ്‍ ചെയ്യുകയോ മെസേജ് അയക്കുകയോ ചെയ്യുന്നവര്‍ക്ക് പിഴ ഈടാക്കാന്‍ ഉള്ള നിയമം നിലവില്‍ വന്നത്. ഒരാളുടെ അശ്രദ്ധ എത്ര നിഷ്കളങ്കരുടെ ജീവന്‍ എടുക്കും എന്ന ചിന്തക്ക് ഇടയാക്കിയ ഈ നിയമത്തിനു കാരണം 115,900 പേര്‍ അന്നെ വര്‍ഷം ഇതേ കുറ്റത്തിന് പിടിയിലായി എന്നതിനാലാണ്.
ചില വിദഗ്ദ്ധര്‍ പറയുന്നത് നിയമങ്ങള്‍ തെറ്റിച്ച് ജീവിക്കുവാന്‍ ഉള്ള യുവാക്കളുടെ എടുത്തുചാട്ടം ഇതില്‍ മുഖ്യപങ്കു വഹിക്കുന്നുണ്ട് എന്നാണ്. ഇപ്പോള്‍ കാണുന്ന പ്രധാന ശീലം ഡ്രൈവിങ്ങിനിടയില്‍ സോഷ്യല്‍നെറ്റ്വര്‍ക്കില്‍ ചുറ്റിത്തിരിയുന്നതാണ്. ഈ കണക്കുകള്‍ ഇംഗ്ലണ്ടിലെ 43 പോലീസ് സേന ഉള്‍പെടുന്ന മോട്ടോര്‍ ഇന്‍ഷുര്‍ സ്വിഫ്റ്റ് കവര്‍ ഡോട്ട്കോം അടിസ്ഥാനപ്പെടുത്തിയാണ്. ഇതില്‍ നാല്‍പ്പത്തിയൊന്ന് പേരും പറയുന്നത് ഈ കണക്ക് കൂടുവാനെ സാധ്യതയുളൂ എന്നാണ്. റോഡ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍റെ അഭിപ്രായപ്രകാരം പിഴ അടക്കല്‍ ഈ ശീലത്തില്‍ നിന്നും ആരെയും പിന്തിരിപ്പിക്കുന്നില്ല എന്നതാണ്. വിദഗ്ദ്ധ കാത്തി ഷെപ്പേര്‍ഡ് പറയുന്നത് പിഴത്തുക വളരെ തുച്ഛമായതിനാല്‍ ആകാം ഇതിനെ പറ്റി ആളുകള്‍ ബോധാവാന്മാര്‍ അല്ലാത്തത്. സ്വന്തം ജീവനെക്കാളും പ്രധാനപ്പെട്ട ഏതു ഫോണ്‍ വിളിയാണ് നിങ്ങള്‍ക്കുള്ളത്. എല്ലാ ഡ്രൈവര്‍മാരും യാത്രചെയ്യുമ്പോള്‍ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുന്നതാണ് ഏറ്റവും നല്ലത്.
ഗവേഷകരുടെ അഭിപ്രായത്തില്‍ ഏഴു മില്യനോളം പേര്‍ തെറ്റായ രീതിയില്‍ വാഹനം ഉപയോഗിച്ചു എങ്കിലും അതില്‍ മൂന്ന് ശതമാനത്തില്‍ കുറവ് ആളുകള്‍ മാത്രമേ പിടിക്കപ്പെട്ടിട്ടുള്ളൂ.1.5 മില്യനോളം ആളുകള്‍ ഡ്രൈവിങ്ങിനിടയില്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് ഉപയോഗിച്ചു. 2004ല്‍ ആണ് മൊബൈല്‍ഫോണ്‍ ഉപയോഗം വാഹനം ഓടിക്കുന്നതിനിടയില്‍ നിരോധിച്ചത്. 74000 ആരംഭിച്ച കണക്ക് രണ്ടു വര്‍ഷത്തിനകം 166,800 ആയി. കഴിഞ്ഞ വര്‍ഷത്തെ അമിതമായ മൊബൈല്‍ ഉപയോഗം പിഴയിനത്തിലെ തുക ഇരട്ടിയാക്കി ഉയര്‍ത്തി. ഇങ്ങനെ സംഭവിക്കുന്ന അപകടങ്ങള്‍ക്ക് 1000 പൌണ്ട്സ് വരെ പിഴ ഈടാക്കാറുണ്ട്. 350 ഓളം അപകടങ്ങളാണ് ഈ രീതിയില്‍ സംഭവിച്ചത്.
ഗവേഷണപ്രകാരം 17 മുതല്‍ 29 വയസ്സ് വരെയുള്ള മിക്കവാറും സ്ത്രീകള്‍ ഡ്രൈവിങ്ങിനിടയില്‍ ഹാന്‍ഡ് ഹെല്‍ഡ് മൊബൈല്‍ ഉപയോഗിക്കുന്നുണ്ട്. പുരുഷന്മാരില്‍ ഇത് 30 മുതല്‍ 59 വരെയാണ്. മിക്കവാറും പേര്‍ക്ക് അപകടത്തിനു മുന്‍പുള്ള പ്രതികരണ ശേഷി കുറഞ്ഞു എന്നാണ് ഇതിന്റെ ഉപയോഗം സൂചിപ്പിക്കുന്നത്. ഡേവിഡ് സെക്കര്‍ എന്നാ ഡ്രൈവര്‍ക്ക് രണ്ടു ഡ്രൈവിങ്ങിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് കൊണ്ടിരുന്നതിനു ജോലി നഷ്ട്ടപെട്ടിരുന്നു. ഇങ്ങനെ ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് വരെ നഷ്ട്ടപെടുന്നും എന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ഇതിനെ പറ്റി ബോധവാന്മാര്‍ ആകേണ്ടതുണ്ട്. മന്ത്രി മൈക്ക് പെനിംഗ് പറയുന്നത് അടുത്ത വര്‍ഷത്തോടെ പിഴ 80-100 പൌണ്ട്സിനു ഉള്ളില്‍ ആക്കും എന്നാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല