ഏപ്പിക് ചിത്രമായ `ടൈറ്റാനികി’ന്റെ സംവിധായകന്‍ ജെയിംസ് കാമറൂണ്‍ ഒരുക്കിയ 3ഡി ബ്ലോക്‌ബസ്‌റ്റര്‍ ചിത്രം `അവതാര്‍’ ഹോളിവുഡില്‍നിന്നും ഏറ്റവും കൂടുതല്‍ കോപ്പിചെയ്‌ത ചിത്രമായി തെരഞ്ഞെടുത്തു. 2009 ല്‍ റിലീസ് ചെയ്‌തതിനുശേഷം 21 മില്യണ്‍ തവണയാണ് ചിത്രം അനുമതി കൂടാതെ ഡൗണ്‍ലോഡ് ചെയ്‌തിട്ടുള്ളത്.
ടോറന്റ് ഫ്രീക് പുറത്തുവിട്ട പഠനവിവരങ്ങളിലാണ് ഈ കണക്ക്. 21 മില്യണ്‍ പ്രാവശ്യത്തെ നേട്ടവുമോയി `അവതാര്‍’ ഒന്നാം സ്‌ഥാനത്തുനില്‍ക്കുമ്പോള്‍ 19 മില്യണ്‍ കുറിച്ചുകൊണ്ട് `ദി ഡാര്‍ക്ക് നൈറ്റ്’ രണ്ടാംസ്‌ഥാനത്തും ട്രാന്‍സ്‌ഫോര്‍മേഴ്‌സ്’, ലിയനാഡോ ഡി കാപ്രിയോയുടെ `ഇന്‍സെപ്‌ഷന്‍’, ടോഡ് ഫിലിപ്പിന്റെ `ഹാങ്‌ഓവര്‍’ എന്നിവ യഥാക്രമം മൂന്ന് , നാല്, അഞ്ച് സ്‌ഥാനങ്ങളില്‍ വരുന്നു.
`സ്‌റ്റാര്‍ ട്രെക്’, `കിക്-ആസ്’, `ദി ഡിപ്പാര്‍ട്ടിഡ്’, `ദി ഇന്‍ക്രിഡിബിള്‍ ഹള്‍ക്’, `പൈറൈറ്റ്‌സ് ഓഫ് ദി കരീബിയന്‍: അറ്റ് വേള്‍ഡ്‌സ് എന്‍ഡ്’ എന്നിവയാണ് ടോപ്പ് ടണ്‍ ലിസ്‌റ്റില്‍ സ്‌ഥാനമുള്ള ചിത്രങ്ങള്‍. ലോകവ്യാപകമായി ഏറ്റവും കൂടുതല്‍ കളക്‌ഷന്‍ നേടിയ ചിത്രങ്ങളുടെ കൂട്ടത്തിലും `അവതാര്‍’ മുന്നിലാണ്.
ഏറ്റവും കൂടുതല്‍ പൈറസി ഇറങ്ങിയ പത്ത് ചിത്രങ്ങള്‍ ഇവയാണ്
1. Avatar (21 million downloads)
2. The Dark Knight (19 million)
3. Transformers (19 million)
4. Inception (18 million)
5. The Hangover (17 million)
6. Star Trek (16 million)
7. Kick-Ass (15 million)
8. The Departed (14 million)
9. The Incredible Hulk (14 million)
10. Pirates of the Carribean: At World’s End (14 million)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല