കഴിഞ്ഞ ദിവസം നടന്ന യൂറോമില്യണ്‍ ജാക്ക് പോട്ടില്‍ ആര്‍്ക്കും ഒന്നാം സമ്മാനം അടിച്ചില്ല. അതിനാല്‍ അടുത്ത നറുക്കെടുപ്പിലെ ഒന്നാം സമ്മാനം ഇതുവരെയുള്ളതില്‍ നാലാമത്തെ റെക്കോര്‍ഡ് തുകയായ 106 മില്യണ്‍. കഴിഞ്ഞദിവസം നടന്ന നറുക്കെടുപ്പില്‍ 95 മില്യണ്‍ പൗണ്ടാണ് ഒന്നാം സമ്മാനമായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ആരും തന്നെ ആ നമ്പര്‍ സെലക്ട് ചെയ്തിരുന്നില്ല. ഇതോടെയാണ് അടുത്ത നറുക്കെടുപ്പില്‍ ഉയര്‍ന്ന തുക ഒന്നാം സമ്മാനമായി നേടാന്‍ അവസരം ലഭിച്ചത്. ചൊവ്വാഴ്ച നടക്കുന്ന നറുക്കെടുപ്പിലേക്ക് ടിക്കറ്റ് വാങ്ങാന്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
കഴിഞ്ഞ ദിവസം നടന്ന് നറുക്കെടുപ്പില്‍ അഞ്ച് നമ്പരുകളും ഒരു ലക്കി സ്റ്റാറും ഒത്തുവന്ന അഞ്ച് പേര്‍ക്ക് 340,774 പൗണ്ട് സമ്മാനമായി ലഭിച്ചിരുന്നു. 2,4,14,26,36 എന്നിവയാണ് കഴിഞ്ഞ ദിവസം നറുക്കെടുത്ത നമ്പരുകള്‍. 9,10 മായിരുന്നു ലക്കി സ്റ്റാറുകള്‍. യൂറോ മില്യണറെ തെരഞ്ഞെടുക്കാനുളള നമ്പര്‍ KQZ 010341 ആയിരുന്നു.
കഴിഞ്ഞജൂലൈയില്‍ നറുക്കെടുത്ത 161 മില്യണ്‍ ജാക്‌പോട്ടാണ് ഇതുവരെ നറുക്കെടുത്തതില്‍ ഏറ്റവും വലുത്. ലാര്‍ഗ്‌സില്‍ നിന്നുളള സ്‌കോട്ട് ക്രിസിനും ഭാര്യ കോളിന്‍ വെയ്‌റിനുമാണ് ഈ ജാക്ക്‌പോട്ട് അടിച്ചത്.
രണ്ടായിരത്തി പത്ത് ഒക്ടോബറില്‍ ഒരു ബ്രട്ടീഷ് ടിക്കറ്റിന് 113 മില്യന്‍ പൗണ്ട് സമ്മാനമായി അടിച്ചിരുന്നു. എന്നാല്‍ ടിക്കറ്റ് ഉടമ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നില്ല . 112 മില്യന്‍ പൗണ്ട് സമ്മാനമായി നേടി ഡേവ് ഡേവിസും ഭാര്യ ആന്‍ജലയും മൂന്നാംസ്ഥാനത്തെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല