വിദ്യാര്‍ഥിയായിരുന്നപ്പോള്‍ റഷ്യന്‍ ചാരസംഘടന കെജിബി തന്നെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചെന്നും എന്നാല്‍, വിവരം വെളിപ്പെടുത്താതെ നടത്തിയ അഭിമുഖത്തില്‍ താന്‍ ‘പരാജയപ്പെടുകയായിരുന്നുവെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍. സ്കൂളിനും സര്‍വകലാശാലയ്ക്കും ഇടയിലുള്ള ‘ഗ്യാപ് ഇയറില്‍ 1985ല്‍ കരിങ്കടല്‍ തീരത്തു വിനോദയാത്ര പോയപ്പോഴായിരുന്നു അഭിമുഖമെന്നും മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളുമായുള്ള മുഖാമുഖത്തില്‍ കാമറണ്‍ പറഞ്ഞു.
നന്നായി ഇംഗ്ലിഷ് സംസാരിക്കുന്ന രണ്ടുപേരാണു തന്നെ സമീപിച്ചത്. തിരിച്ചു സര്‍വകലാശാലയില്‍ എത്തി ട്യൂട്ടറുമായി സംസാരിച്ചപ്പോഴാണു കെജിബി ശ്രമത്തെക്കുറിച്ചു തനിക്കു മനസ്സിലായതെന്നും കാമറണ്‍ അറിയിച്ചു. കാമറണിന്റെ വെളിപ്പെടുത്തലിനെക്കുറിച്ചു റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വെദേവിനോടു ചോദിച്ചപ്പോള്‍ ‘അദ്ദേഹം നല്ലൊരു കെജിബി ഏജന്റ് ആകുമായിരുന്നുവെന്നും അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ബ്രിട്ടന്റെ പ്രധാനമന്ത്രി ആകില്ലായിരുന്നുവെന്നും ആയിരുന്നു മറുപടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല