സ്വന്തം ലേഖകന്‍: കാനഡയിലും ദക്ഷിണ കൊറിയയിലും ജോലി വാഗ്ദാനം നല്‍കി മലയാളികളെ വഞ്ചിച്ചു, ഇരകള്‍ ഇന്തോനേഷ്യയില്‍ കുടുങ്ങി. ഏജന്റുമാരുടെ ജോലി വാഗ്ദാനം വിശ്വസിച്ച് പണം നല്‍കിയ കോഴിക്കോട് സ്വദേശി അനില്‍, എറണാകുളം സ്വദേശി ബിനു എന്നിവരാണ് തട്ടിപ്പിനിരയായത്. ഇവരോടപ്പം കണ്ണൂര്‍ സ്വദേശികളായ രണ്ടുപരുകൂടി ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇന്തോനേഷ്യ, കാനഡ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്ക് ജോലി ചെയ്യാനുള്ള വിസ നല്‍കാമെന്ന് പറഞ്ഞാണ് ഇവരില്‍ നിന്ന് ഏജന്റുമാര്‍ ലക്ഷങ്ങള്‍ അടിച്ചെടുത്തത്. സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞതിനാല്‍ അറസ്റ്റു പേടിച്ച് ജക്കാര്‍ത്തയിലെ ലോഡ്ജില്‍ കഴിയുകയാണ് ഇവര്‍. യുവാക്കളുടെ കൈയ്യില്‍ നിന്നും ആദ്യം ഒന്നേകാല്‍ ലക്ഷം രൂപയാണ് ഏജന്റ് വാങ്ങിയത്.
എന്നാല്‍ ഈ ജോലി ശരിയാവാത്തതിനെ തുടര്‍ന്ന് ഇന്തോനേഷ്യ വഴി ദക്ഷിണ കൊറിയയില്‍ എത്തിക്കാമെന്ന് പറഞ്ഞ് എഴുപതിനായിരം രൂപയും വാങ്ങി. ഏജന്റായ നസീബിനാണ് ഇവര്‍ പണം നല്‍കിയത്. എന്നാല്‍ ഏജന്റു പറഞ്ഞത് അനുസരിച്ച ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ ഏജന്റുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഫോണില്‍ വിളിച്ച് കിട്ടാതായതോടു കൂടി കബളിപ്പിക്കപ്പെട്ട കാര്യം ഇവര്‍ അറിയുന്നത്.
ഇന്തോനേഷ്യയിലെ മലയാളി അസോസിയേഷനുകളുടെ സഹായത്തോടെ ഇവര്‍ക്ക് ജക്കാര്‍ത്തയില്‍ ലോഡ്ജ് തരപ്പെടുത്തി കൊടുക്കുകയായിരുന്നു.സൗജന്യ വിസയുടെ കാലാവധി കഴിഞ്ഞിട്ടും പുറത്തിറങ്ങാന്‍ കഴിയാതെ ഈ യുവാക്കള്‍ മുറിക്കുള്ളില്‍ തന്നെ കഴിയുകയാണ്. ഇങ്ങനെ തട്ടിപ്പിനിരയായ നിരവധി മലയാളികളുണ്ടൊണ് റിപ്പോര്‍ട്ട്. മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരം നിരവധി കേസുകള്‍ റിപ്പോര്‍ട്ട ചെയ്യപ്പെട്ടിട്ടുണ്ടെന്നും പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല