സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ നിന്നുള്ള തൊഴില്‍ റിക്രൂട്ട്‌മെന്റിന് ഇ സംവിധാനമൊരുക്കി കുവൈറ്റ്. ഇതിനു മുന്നോടിയായി ഇന്ത്യന്‍ അധികൃതരുമായി അടുത്താഴ്ച ഡല്‍ഹിയില്‍ ചര്‍ച്ച നടത്തും. ഇന്ത്യയ്ക്ക് പുറമെ ഈജിപ്തിലാണ് ഇസംവിധാനം ഏര്‍പ്പെടുത്തുന്നത്. അവിടെ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും സാമൂഹിക തൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹ് അറിയിച്ചു.
വിസക്കച്ചവടക്കാരുടെ ഇടപെടല്‍ ഒഴിവാക്കുന്നതിനും വ്യാജ കമ്പനികളെ കണ്ടെത്തുന്നതിനും ഉദ്യോഗാര്‍ഥിയുടെ വിദ്യാഭ്യാസ യോഗ്യത വ്യക്തമായി മനസ്സിലാക്കുന്നതിനും ഈ സംവിധാനം സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. ഉദ്യോഗാര്‍ഥികള്‍ക്കു യോഗ്യതയ്ക്കനുസരിച്ച് മെച്ചപ്പെട്ട ജോലി നേടാനും ഈ സംവിധാനം വഴി സാധിക്കും.
കുവൈത്തിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ അയയ്ക്കുന്ന ലാവോസ്, കംബോഡിയ, നേപ്പാള്‍, വിയറ്റ്‌നാം, ഫിലിപ്പീന്‍സ് എന്നിവിടങ്ങളും മന്ത്രി ഹിന്ദ് അല്‍ സബീഹ് സന്ദര്‍ശിക്കും. അതേസമയം, കുവൈറ്റ് പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്ന വിദേശികളുടെയും തൊഴിലില്ലാത്ത സ്വദേശികളുടെയും കൃത്യമായ കണക്ക് പ്രസിദ്ധീകരിക്കണമെന്ന് അസ്‌കര്‍ അല്‍ അനേസി എംപി ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല