റെഡ് വൈന്‍ കുടിക്കുന്നത് പൊണ്ണത്തടിയുള്ള ആളുകള്‍ക്ക് നല്ലതാണെന്ന് ശാസ്ത്രജ്ഞര്‍. റെഡ് വൈന്‍ ശരീരത്തിലെ കൊഴുപ്പിനെ വേഗത്തില്‍ കത്തിച്ചുകളയുകയും കരളിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയും ചെയ്യുമെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. എന്നാല്‍ പൊണ്ണത്തടി കുറയ്ക്കാന്‍ ഇത് കൊണ്ട് മാത്രം സാധിക്കില്ല, ശരീരത്തിലെ കൊഴുപ്പിന്റെ അംശം ദഹിപ്പിച്ച് കളയാന്‍ മാത്രമെ റെഡ് വൈനിന് സാധിക്കു.
ചില പ്രത്യേകതരം റെഡ് മുന്തിരിയും അതിന്റെ ചാറും ഇതേ പ്രയോജനം തന്നെ ചെയ്യുന്നുണ്ടെന്നും ഗവേണഷത്തില്‍ കണ്ടെത്തിയിട്ടുണ്ട്. യുഎസില്‍ നിന്നുള്ള ശാസ്ത്രജ്ഞരാണ് ഇതിനായി പഠനം നടത്തിയത്.
കരളിലും മറ്റും അടിഞ്ഞ് കൂടുന്ന കൊഴുപ്പിനെ ഡയറ്റിലൂടെ നിയന്ത്രിക്കാന്‍ സാധിച്ചാല്‍ അത് വലിയ കാര്യമാണെന്ന് ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഡോ. നെയ്ല്‍ ഷാ പറഞ്ഞു. ഒറിഗോണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ബയോകെമിസ്റ്റ് ആന്‍ഡ് മോളിക്കുലാര്‍ ബയോളജിസ്റ്റാണ് നെയ്ല്‍.
മുന്തിരിയില്‍ അടങ്ങിയിട്ടുള്ള ഇലാജിക് ആസിഡാണ് ശരീരത്തിലുള്ള കൊഴുപ്പ് കോശങ്ങളുടെ വളര്‍ച്ചയെ മുരടിപ്പിക്കുന്നതും, പുതിയത് വളരാതെ തടസ്സപ്പെടുത്തുന്നതും. മറ്റ് പല പച്ചക്കറികളിലും പഴങ്ങളിലും ഇലാജിക് ആസിഡിന്റെ സാന്നിദ്ധ്യമുണ്ട്.
ഒറിഗോണ്‍ സര്‍വകലാശാല യൂണിവേഴ്‌സിറ്റി ഓഫ് ഫ്‌ളോറിഡ, യൂണിവേഴ്‌സിറ്റി ഓഫ് നെബ്‌റാസ്‌ക്ക് എന്നിവരുമായി സഹകരിച്ചാണ് പഠനങ്ങളും ഗവേഷണങ്ങളും നടത്തിയത്.
വൈന്‍ നിര്‍മ്മിക്കുന്നതിനായി സാധാരണ ഉപയോഗിക്കുന്ന മുന്തിരി പിനൊറ്റ് നൊയ്ര്‍ വിഭാഗത്തില്‍പ്പെടുന്ന മുന്തിരിയാണ്. ഈ മുന്തിരിയുടെ ഭാഗങ്ങള്‍ അമിതവണ്ണമുള്ള എലിക്ക് നല്‍കിയപ്പോള്‍, എലിയുടെ ആരോഗ്യം മെച്ചപ്പെട്ടതായി കണ്ടെത്താന്‍ ഗവേഷകര്‍ക്ക് സാധിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല