റെഡിച്ച് കേരള കള്‍ച്ചറല്‍ അസ്സോസിയേഷന്റെ ബാര്‍ബി ക്യൂ പാര്‍ട്ടി അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി. അസ്സോസിയേഷനിലെ അംഗങ്ങള്‍ക്കൊപ്പം കുട്ടികളും പാര്‍ട്ടിയില്‍ സജീവമായി പങ്കെടുത്തു. മലയാളികളുടെ നാടന്‍ വിഭവങ്ങളും പാര്‍ട്ടിയില്‍ ഒരുക്കിയിരുന്നു. കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.
അനില്‍ ജോര്‍ജ്ജ്, പീറ്റര്‍ ജോസഫ്, ബിജു എബ്രഹാം, ഷിബു കുന്നനാട്ട്, ബിജു തോമസ്, ബെ്ന്നി വര്‍ഗ്ഗീസ്, ബിന്‍സി ജോയി എന്നിവരാണ് പാര്‍ട്ടിക്ക് നേതൃത്വം നല്‍കിയത്. റെ്ഡ്ഡിച്ച് കെസിഎയുടെ ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ ഡിസംബര്‍ 22ന് നടത്തുവാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല