1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2012

22 ഫീമെയില്‍ കോട്ടയത്തിന് ശേഷം വീണ്ടും ഒരു ശക്തമായ സ്ത്രീകഥാപാത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ് റിമ കല്ലിങ്ങല്‍. ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തില്‍ പരസ്പരം കണ്ടുമുട്ടുന്ന രണ്ടു പെണ്‍കുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്.
ഇരുവരും ഒരുമിച്ച് ഗോവയിലേയ്ക്ക് യാത്ര പോകുന്നതും ഇതിനിടയില്‍ അവര്‍ക്ക് നേരിടേണ്ടി വരുന്ന ചില അനുഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇതില്‍ റിമയ്‌ക്കൊപ്പമെത്തുന്ന മറ്റൊരു നായികയ്ക്കായുള്ള അന്വേഷണത്തിലാണ് സംവിധായകന്‍ സഞ്ജീവ് ശിവന്‍.

22 ഫീമെയില്‍ കോട്ടയത്തിലെ റിമയുടെ പെര്‍ഫോമന്‍സ് കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് തന്റെ പുതിയ ചിത്രത്തിലേയ്ക്ക് റിമയെ കാസ്റ്റ് ചെയ്തതെന്ന് സഞ്ജീവ് പറയുന്നു. റിമയ്ക്ക് മാത്രം അഭിനയിപ്പിച്ച് ഫലിപ്പിക്കാന്‍ കഴിയുന്ന ഒരു കഥാപാത്രമാണിതെന്നും സംവിധായകന്‍. ബോളിവുഡ് താരം ജാവേദ് ജാഫ്രിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിസംബറില്‍ ചിത്രീകരണമാരംഭിക്കും

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.