കാരണം കൂടാതെ ഷൂട്ടിംഗില്‍നിന്നും വിട്ടുനിന്നതിന് യുവനടി റീമാ കല്ലിങ്കലിനെതിരെ ഫെഫ്‌ക നടപടിക്കൊരുങ്ങുന്നു. സിബി മലയില്‍ സംവിധാനം ചെയ്യുന്ന `ഉന്നം’ എന്ന ചിത്രത്തില്‍നിന്ന് കാരണം കുടാതെ വിട്ടുനിന്നതിനാണ് റീമാ കല്ലിങ്കലിനെതിരെ ഫെഫ്‌ക നടപടിക്കൊരുങ്ങുന്നത്. റിമ എത്താതിനാല്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ടിംഗ് മുടങ്ങിയതിനെത്തുടര്‍ന്ന് സിബിമിയില്‍ ഫെഫ്‌കയ്‌ക്ക് പരാതി നല്‍കുകയായിരുന്നു. യാതൊരുവിധ അനുമതിയും കൂടാതെയാണ് റീമ കൊച്ചിയിലെ തമ്മനത്ത് നടന്ന ഷൂട്ടിംഗില്‍നിന്നും വിട്ടതെന്നാണ് പരാതി. പിന്നീട് നടിയെ ഫോണില്‍ ബന്ധപ്പെട്ടിട്ടും വ്യക്തമായ മറുപടി ലഭിച്ചില്ല. മറ്റ് താരങ്ങള്‍ വന്നു കാത്തിരിക്കുകയായിരുന്നു. ചിത്രീകരണം മുടങ്ങിയതിലൂടെ രണ്ട് ലക്ഷത്തോളം രൂപ നഷ്‌ടമുണ്ടായിട്ടുണ്ട് – എന്നിങ്ങനെയാണ് ആരോപണം. തിരുവനന്തപുരത്തുനടന്ന ഒരു സ്വകാര്യ പരിപാടിക്കുവേണ്ടിയാണ് റീമാ ഷൂട്ടിംഗില്‍നിന്നും വിട്ടുനിന്നത്.
എന്നാല്‍ കമ്യുണിക്കേഷനില്‍ വന്ന പിശകുമൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് റീമ പറയുന്നത്. ചിത്രത്തിനുവേണ്ടി സെപ്‌റ്റംബര്‍ 30 വരെയുള്ള ഡേറ്റുകളാണ് നല്‍കിയിരുന്നത്. അതിനാല്‍ ഒക്‌ടോബര്‍ 1 ന് ഒരു സ്വകാര്യപരിപാടി ഏല്‍ക്കുകയും ചെയ്‌തു. ഇത് ചിത്രത്തിന്റെ പ്രൊഡക്‌ഷന്‍ മാനേജരുമായി സംസാരിച്ചിരുന്നതാണെന്നും അത് സംവിധായകനനോട് പറയാന്‍ അയാള്‍ മറന്നതാണെന്നുമാണ് റീമാ പറയുന്നത്.
കഴിഞ്ഞ ദിവസം നടി നിത്യാമേനോനെതിരെയും ഇതുപോലെ പരാതിയെത്തിയിരുന്നു. ഷൂട്ടിംസൈറ്റില്‍ വച്ച് സീനിയര്‍ നിര്‍മ്മാതാവിനോട് മോശമായി പെരുമാറിയതിനെത്തുടര്‍ന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്കിനൊരുങ്ങിയിരിന്നു. `തല്‍സമയം പെണ്‍കുട്ടി’യുടെ ഷൂട്ടിംഗ് വര്‍ക്കുകള്‍ക്കിടയില്‍ മറ്റൊരു ചിത്രത്തിലേക്ക് കരാര്‍ ചെയ്യുന്നതിനെത്തിയ പ്രൊഡ്യുസറെ കാണാന്‍ കൂട്ടാക്കിയില്ലെന്നാണ് നിത്യയ്‌ക്കെതിരെ പരാതിയെത്തിയത്. മലയാളത്തില്‍ ഇപ്പോള്‍ നിരവധി ചിത്രങ്ങളോടെ തിളങ്ങിനില്‍ക്കുന്ന സമയത്താണ് രണ്ടുപേര്‍ക്കുമെതിരെ പരാതിയെത്തിയിരിക്കുന്നത്.
അതേസമയം റീമയ്‌ക്കെതിരെയുള്ള ആരോപണം കരുതിക്കൂട്ടിയെടുത്താണെന്ന് മറ്റൊരു ആരോപണം ഇപ്പോള്‍ ശക്‌തമായി വരുന്നുണ്ട്. കാരണം നിത്യാമേനോനെതിരെ ഏകപക്ഷീയമായ നടപടിയെടുക്കാന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചപ്പോള്‍ നിത്യയ്‌ക്ക് പൂര്‍ണ പിന്തുണയുമായി റീമ എത്തിയിരുന്നു ഇത് ഇവരെ ചൊടിപ്പിച്ചുവെന്നാണ് പിന്നാമ്പുറ ആരോപണം.
`ഞാന്‍ വിചാരിക്കുന്നു നമ്മളെല്ലാം ഫ്രീയായ, ഒരു ജനാധിപത്യ സമൂഹത്തിലാണ് ജീവിക്കുന്നത്. അതിനാല്‍ ആരെ, എപ്പോള്‍, എവിടെവച്ച് കാണണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. അതാണ് നിത്യ ചെയ്‌തതും’- നിത്യമേനാന് നേരെ വന്ന ആരോപണത്തെക്കുറിച്ച് റീമ പറഞ്ഞതിങ്ങനെ.
`ഞങ്ങളെല്ലാം ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്. ഒക്‌ടോബര്‍ ഒന്നിന് മറ്റൊരു പരിപാടിക്കായി കരാര്‍ ചെയ്‌ത വിവരവും അത് ചിത്രത്തിന്റെ പ്രൊഡക്‌ഷന്‍ മാനേജരെ അറിയിച്ചതായും റീമ വ്യക്‌തമാക്കിയിട്ടുണ്ട്’- റീമയ്‌ക്കെതിരെയുള്ള ആരോപണത്തെക്കുറിച്ച് അമ്മ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. പ്രശ്‌നങ്ങളിങ്ങനെ നീങ്ങുമ്പോളും ചിത്രത്തിന്റെ ഷൂട്ടിംഗ് വര്‍ക്കുകളുമായി റീമ കല്ലിങ്കല്‍ വീണ്ടും ചേര്‍ന്നിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല