സ്വന്തം ലേഖകന്‍: യൂറോപ്യന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ ജയിലുകളേക്കാള്‍ ദയനീയാവസ്ഥ, രൂക്ഷ വിമര്‍ശനവുമായി യുഎന്‍. ഒപ്പം യൂറോപ്പിലേക്ക് അനധികൃതമായി വരുന്ന അഭയാര്‍ഥികളെ തടവില്‍ അടക്കുന്നതിനെതിരേയും വിമര്‍ശനവുമായി ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം മേധാവി സൈദ് ബിന്‍ റആദ് അല്‍ഹുസൈന്‍ രംഗത്തെത്തി.രണ്ടാം ലോകയുദ്ധത്തിനു ശേഷം ഏറ്റവും വലിയ അഭയാര്‍ഥി പ്രതിസന്ധിയാണ് യൂറോപ്പ് അഭിമുഖീകരിക്കുന്നതെന്ന് പറഞ്ഞ അല്‍ഹുസൈന്‍ മധ്യ മെഡിറ്ററേനിയന്‍, ബാള്‍ക്കന്‍ മേഖലകള്‍ തുടങ്ങിയ സുപ്രധാന അഭയാര്‍ഥി മേഖലകള്‍ നിരീക്ഷണത്തിലാണെന്നും വെളിപ്പെടുത്തി.
കിടക്കാന്‍ പോലും സൗകര്യമില്ലാത്ത വിധം ചെറു മുറികളില്‍ ഡസന്‍ കണക്കിന് ആളുകളെ കുത്തിനിറച്ച കാഴ്ചയാണ് ഇവിടങ്ങളില്‍ എന്ന് അല്‍ഹുസൈന്‍ പറഞ്ഞു. ആരും ഇല്ലാതെ എത്തുന്ന കുട്ടികളെയടക്കം തടവിലിടുന്നു. യൂറോപ്പിലേക്ക്, പ്രത്യേകിച്ച് ഇറ്റലിയിലേക്കും ഗ്രീസിലേക്കും ചേക്കേറുന്നവരുടെ എണ്ണം ആശങ്കയുളവാക്കുന്നതാണെന്ന് യുഎന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചതായും യു.എന്‍ ഹ്യൂമന്‍ റൈറ്റ് കൗണ്‍സിലിന്റെ രണ്ടാമത് വാര്‍ഷിക സെഷനില്‍ സൈദ് പറഞ്ഞു.
നിലവിലെ അഭയാര്‍ഥി പ്രതിസന്ധിയെ വേണ്ടവിധം അഭിമുഖീകരിക്കാന്‍ തയാറാവണമെന്നും അഭയാര്‍ഥികളുടെ അവകാശങ്ങളെ മാനിക്കണമെന്നും അദ്ദേഹം യൂറോപ്യന്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ആദ്യമായാണ് യുഎന്‍ മനുഷ്യാവകാശ വിഭാഗം ഇത്ര രൂക്ഷമായ ഭാഷയില്‍ യൂറോപ്യന്‍ രാജ്യങ്ങളെ വിമര്‍ശിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല