ന്യൂഡല്‍ഹി:വിദേശത്തുള്ള ഇന്ത്യക്കാരെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന റീജണല്‍ പ്രവാസി ഭാരതീയ ദിവസ് ഒക്ടോബറില്‍ മൗറീഷ്യസില്‍ നടത്തും. പോര്‍ട്ട്‌ലൂയില്‍ ഒക്ടോബര്‍ 26 നുതുടങ്ങുന്ന ത്രിദിനസമ്മേളനത്തില്‍ രണ്ടുരാജ്യങ്ങളിലേയും നയതന്ത്ര പ്രതിനിധികള്‍ക്കുപുറമേ നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കുമെന്ന് വിദേശകാര്യമന്ത്രി വയലാര്‍ രവി പറഞ്ഞു.
സാമൂഹ്യ-സാംസ്‌കാരിക-വിദ്യാഭ്യാസരംഗങ്ങളിലെ പ്രമുഖര്‍ക്കൊപ്പം സിനിമാതാരങ്ങളും സംഗമത്തില്‍ പങ്കെടുക്കും.
പതിനൊന്നാമത് പതിനൊന്നാമത് പ്രവാസി ഭാരതിയ ദിവസ് സമ്മേളനം 2013 ജനവരി 7 മുതല്‍ 9 വരെ കൊച്ചിയില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ജനവരി 9 ന് നടക്കുന്ന പൊതു സമ്മേളനത്തെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അഭിസംബോധന ചെയ്യുന്നും. ലോകമെങ്ങും ചിതറിപ്പാര്‍ക്കുന്ന പ്രവാസി ഭാരതീയര്‍ വിവിധ തലങ്ങളില്‍ ഇന്ത്യയ്ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന വിലയേറിയ സംഭാവനകളെ സ്മരിക്കുകയാണ് പ്രവാസി ഭാരതീയ ദിവസത്തിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് ഒത്തുചേരുവാനും ആശയങ്ങള്‍ കൈമാറുവാനും സമ്മേളനത്തില്‍ അവസരം ലഭിക്കും.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കുചേരുവാന്‍ 1915 ജനുവരി 9 നാണ് മഹാത്മാ ഗാന്ധി സൗത്ത് ആഫ്രിക്കയില്‍ നിന്നും ഇന്ത്യയില്‍ തിരികെയെത്തു ന്നത്. ആ ദിവസത്തിന്റെ ഓര്‍മ്മ പുതുക്കുവാനാണ് എല്ലാ വര്‍ഷവും ജനവരി 9 പ്രവാസി ഭാരതീയ ദിവസമായി ആചരിക്കുന്നത്. പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന് കേരളം വേദിയാകുന്നത് ഇതാദ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല