സ്വന്തം ലേഖകന്‍: ഇനി വാഹനം പാര്‍ക്ക് ചെയ്യാന്‍ സ്ഥലമുണ്ടെങ്കില്‍ മാത്രം രജിസ്ട്രേഷന്, വാഹന നിയമത്തില്‍ വന്‍ അഴിച്ചുപണിയുമായി കേന്ദ്ര സര്‍ക്കാര്‍. സ്വന്തമായി പാര്‍ക്കിങ് സൗകര്യം ഉണ്ടെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമായിരിക്കും ഭാവിയില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് കൊടുക്കുകയുള്ളൂ എന്ന് കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.
വര്‍ധിച്ച് വരുന്ന വാഹന പെരുപ്പവും ഗതാഗത കുരുക്കും ഒഴിവാക്കാനായാണ് വാഹന രജിസ്ട്രേഷന് നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്താന്‍ ഒരുങ്ങുന്നത്. ഇക്കാര്യം കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി സംസാരിച്ചിട്ടുണ്ടെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി. ഡല്‍ഹിയില്‍ ശൗചാലയ ആപ്പിന്റെ ഉദ്ഘാടന ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമം നിലവില്‍ വരുന്നതോടെ ഫ്ളാറ്റുകള്‍ക്കും കെട്ടിടങ്ങള്‍ക്കുമെല്ലാം കീഴെ റോഡരുകില്‍ വാഹനം നിര്‍ത്തിയിട്ട് ഗതാഗത കുരുക്കുണ്ടാക്കുന്നത് പൂര്‍ണ്ണമായും തടയാനാകുമെന്നാണ് അധികൃതര്‍ കരുതുന്നത്. ഷിംല മുന്‍സിപ്പാലിറ്റിയില്‍ വാഹന രജിസ്ട്രേഷന് പാര്‍ക്കിങ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ ഹിമാചല്‍ പ്രദേശ് ഹൈക്കോടതി 2015 ല്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് രാജ്യത്തുടനീളമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന് നിര്‍ബന്ധമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല