സ്വന്തം ലേഖകന്‍: പ്രവാസി വോട്ട്, ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 24,348 പേര്‍, ഭൂരിപക്ഷവും കേരളത്തില്‍ നിന്ന്. തെരഞ്ഞെടുപ്പ് കമീഷന്‍ ഏര്‍പ്പെടുത്തിയ പോര്‍ട്ടല്‍ വഴിയാണ് രജിസ്‌ട്രേഷന്‍. അതേസമയം, വോട്ടവകാശമുള്ള എത്ര പ്രവാസികളുണ്ടെന്ന കാര്യത്തില്‍ അധികൃതരുടെ പക്കല്‍ കൃത്യമായ കണക്കുകളൊന്നും ഇല്ലാത്തതിനാല്‍ എത്ര ശതമാനം പേര്‍ രജിസ്റ്റര്‍ ചെയ്തു എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്.
രജിസ്റ്റര്‍ ചെയ്തവരില്‍ 23,556 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. പഞ്ചാബില്‍നിന്ന് 364 ഉം ഗുജറാത്തില്‍നിന്ന് 14 പേരും രജിസ്റ്റര്‍ ചെയ്തു. മറ്റു രാജ്യങ്ങളില്‍ പൗരത്വമില്ലാത്ത ഇന്ത്യക്കാര്‍ക്കാണ് ഇന്ത്യന്‍ തെരഞ്ഞെടുപ്പില്‍ വിദേശത്തു നിന്ന് വോട്ട് രേഖപ്പെടുത്താല്‍ സാധിക്കുക. eci.nic.in എന്ന പോര്‍ട്ടലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
ഇതനുസരിച്ച് പ്രവാസി നല്‍കുന്ന പാസ്‌പോര്‍ട്ടിലെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കും. എന്നാല്‍, ഇത്തരക്കാര്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല