1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2011

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് സെപ്റ്റംബറില്‍ അവസാനിച്ച മൂന്നു മാസകാലയളവില്‍ 15.8 ശതമാനം അറ്റാദായ വര്‍ധന കൈവരിച്ചു. 5703 കോടി രൂപയാണ് ഈ മൂന്നു മാസക്കാലയളവില്‍ ലാഭം. കമ്പനിയുടെ വരുമാനം 36 ശതമാനം വര്‍ധനയോടെ 78,569 കോടി രൂപയിലേയ്ക്ക് ഉയര്‍ന്നു.

മുന്‍ വര്‍ഷം ഇതേ കാലയളവില്‍ വരുമാനം 57,479 കോടി രൂപയും അറ്റാദായം 4923 കോടി രൂപയുമായിരുന്നു.
കമ്പനിയുടെ റിഫൈനിങ് മാര്‍ജിന്‍ 10.10 ഡോളര്‍ നിലവാരത്തിലാണ്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് മൂല്യ ശോഷണം സംഭവിച്ചത് ലാഭ വര്‍ധനയ്ക്ക് ശക്തി പകര്‍ന്നു. കമ്പനിയുടെ വരുമാനത്തിന്റെ മുഖ്യപങ്കും കയറ്റുമതിയില്‍നിന്നാണ്. റിഫൈനിങ് മര്‍ജിന്‍ മുന്‍ ക്വര്‍ട്ടറിനെ അപേക്ഷിച്ച് നേരിയ ഇടിവു നേരിട്ടു.

പ്രതി ഓഹരി വരുമാനം 15.23 ശതമാനം ഉയര്‍ന്ന് 17.4 രൂപയിലേയ്ക്ക് ഉയര്‍ന്നു. മുന്‍വര്‍ഷം രണ്ടാം ത്രൈമാസ കാലയളവില്‍ 15.1 രൂപയായിരുന്നു. കമ്പനിയുടെ പെട്രോകെമിക്കല്‍ ബിസിനസില്‍ നിന്നുള്ള വരുമാനം 39.74 ശതമാനം ഉയര്‍ന്ന് 21,100 കോടി രൂപയിലെത്തി. പെട്രോളിയം റിഫനിങ് ബിസനസിലെ വരുമാനം 37.02 ശതമാനം ഉയര്‍ന്ന് 68,100 കോടി രൂപയായി. എന്നാല്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് ബിസനസ് വരുമാനം 17.21 ശതമാനം താഴ്ന്നു. വരുമാനം 3560 കോടി രൂപയാണ്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 4300 കോടി രൂപയായിരുന്നു. അടുത്ത മൂന്നു ക്വാര്‍ട്ടറുകള്‍ കൂടി വാതക ബിസിനസ് തളര്‍ച്ചയില്‍ നീങ്ങുമെന്ന് ചെയര്‍മാന്‍ മുകേഷ് അംബാനി സൂചിപ്പിച്ചു.

സെപ്റ്റംബറില്‍ അവസാനിച്ച ആറുമാസ കാലയളവില്‍ വരുമാനം 36 ശതമാനം ഉയര്‍ന്ന് 1,64,479 കോടി രൂപയാണ്. അര്‍ധ വാര്‍ഷിക അറ്റാദായം 16.3 ശതമാനം ഉയര്‍ന്ന് 11,364 കോടിരൂപയായി. കയറ്റുമതി വരുമാനം 52.2 ശതമാനം ഉയര്‍ന്നു. മൊത്ത വരുമാനത്തിന്റെ 70 ശതമാനത്തോളമാണ് കയറ്റുമതി വരുമാനം.

റിഫൈനിങ്, പെട്രോകെമിക്കല്‍ ബിസിനസിലെ ഉയര്‍ന്ന മാര്‍ജിനും മികച്ച പ്രവര്‍ത്തന മികവുമാണ് അര്‍ധ വര്‍ഷ പ്രകടനം മികച്ചതാക്കിയതെന്ന് കമ്പനി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു. റിഫൈനിങ് ബിസിനസ് 110 ശതമാനം ശേഷി വിനിയോഗത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പെട്രോകെമിക്കല്‍ ബിസിനസും റിക്കാര്‍ഡ് നിലവാരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മികച്ച ബാലന്‍സ് ഷീറ്റ് ആഗോളതലത്തില്‍ വളര്‍ച്ചാ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.