റിലയന്‍സ് ബാങ്കിംഗ് രംഗത്തേക്ക് ഉടന്‍ പ്രവേശിക്കുമെന്ന് റിയലന്‍സ് ക്യാപ്പിറ്റല്‍ ചെയര്‍മാന്‍ അനില്‍ അംബാനി. റിലയന്‍സ് ക്യാപ്പിറ്റലിന്റെ ഭാഗമായായിരിക്കും റിലയന്‍സ് ബാങ്ക് പ്രവര്‍ത്തിക്കുകയെന്നും ഓഹരി ഉടമകളുടെ യോഗത്തില്‍വച്ച് അനില്‍ അംബാനി അറിയിച്ചു. `റിലയന്‍സ് ബാങ്ക്’ എന്ന പേരിലായിരിക്കും ബാങ്കിംഗ് രംഗത്തേക്കുള്ള റിലയന്‍സിന്റെ പ്രവേശനമെന്നും അനില്‍ അംബാനി വ്യക്തമാക്കി.
`ബാങ്കിംഗ് വളരാനുള്ള വലിയൊരു അവസരമാണ്. കൂടുതല്‍ വളര്‍ച്ചയുണ്ടാക്കാനായി അവസരങ്ങള്‍ തമ്മള്‍ ഉപയോഗപ്പെടുത്തും. ഇപ്പോള്‍ ചെയ്‌തുവരുന്ന ഫിനാന്‍സില്‍ പ്രൊഡക്‌ടുകളും സേവനങ്ങളും തുടരുമ്പോള്‍ത്തന്നെ പുതിയ അവസരങ്ങളുണ്ടാക്കി മുന്നേറും. കൂടുതല്‍ കാര്യങ്ങളില്‍ മുതലിറക്കി മാര്‍ക്കറ്റില്‍ കൂടുതല്‍ ചലനങ്ങളുണ്ടാക്കി മുന്നേറ്റമുണ്ടാക്കും’- റിലയന്‍ ക്യാപ്‌റ്റലിന്റെ വാര്‍ഷികയോഗത്തില്‍ ചെയര്‍മാന്‍ പറഞ്ഞു.
ഊര്‍ജ ഉല്‌പാദനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ പ്രൈവറ്റ് കമ്പനിയായ റിലയന്‍സ്‌പവര്‍ വിന്‍ഡ്- സോളാര്‍ പ്രോജക്‌ടുകള്‍ക്കായി 40,000 കോടി മുതല്‍മുടക്കുമെന്നും അംബാനി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല