1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 22, 2012

റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ഗൂഗിളുമായി സഹകരിച്ചു ആന്‍ഡ്രോയ്ഡ് ഉപകരണങ്ങ ള്‍ വിപണിയില്‍ എത്തിക്കും. ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റവും ഗൂഗിള്‍ മൊബൈല്‍ സേവനങ്ങളും കരാര്‍ വഴി ആര്‍കോം ഉപയോക്താക്കള്‍ക്കു ലഭ്യമാക്കും. ഗൂഗിളുമായി കരാറില്‍ ഏര്‍പ്പെടുന്ന ആദ്യ ഇന്ത്യന്‍ ടെലികോം കമ്പനിയാണ് ആര്‍കോം.

ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കുള്ള സേവനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കരാര്‍ സഹായിക്കുമെന്നു കമ്പനി അധികൃതര്‍ പറഞ്ഞു. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഓരോ മാസവും 3ജി പ്ലാനില്‍ ഒരു ജിബി സൗജന്യ ഉപ യോഗം നല്‍കും. ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണ്‍ ശ്രേണി രണ്ടു വര്‍ഷത്തിനുള്ളില്‍ വിപ ണിയിലെത്തും.യുഎസ്, ജപ്പാന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലും ഗൂഗിളുമായി ധാരണയിലെത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.