സ്വന്തം ലേഖകന്‍: റഫാല്‍ വിമാന ഇടപാട്; ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് റിലയന്‍സ്; കരാര്‍ ലഭിച്ചത് വിമാന നിര്‍മാണക്കമ്പനിയായ ഡാസോളില്‍ നിന്ന്. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ മുഴുവനും അസത്യങ്ങളാണെന്നും അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഡിഫന്‍സ് കമ്പനി മറുപടി നല്‍കി.
വിമാന നിര്‍മാണക്കമ്പനിയായ ഡാസോളില്‍ നിന്നാണ് തങ്ങള്‍ക്കു കരാര്‍ ലഭിച്ചിരിക്കുന്നതെന്നും പ്രതിരോധ മന്ത്രാലയത്തില്‍ നിന്നല്ലെന്നും വിദേശ കമ്പനികള്‍ ഇന്ത്യയിലെ പങ്കാളികളെ നിശ്ചയിക്കുന്നതില്‍ സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്നും പ്രതിരോധ മന്ത്രാലയത്തെ അറിയിക്കണമെന്നില്ലെന്നും സിഇഒ രാജേഷ് ധിന്‍ഗ്ര വ്യക്തമാക്കി.
ഇന്ത്യന്‍ സര്‍ക്കാരും ഫ്രഞ്ച് സര്‍ക്കാരും തമ്മിലാണ് കരാറുണ്ടാക്കിയിട്ടുള്ളത്. 36 റഫാല്‍ വിമാനങ്ങളാണ് പൂര്‍ണമായി നിര്‍മിച്ച് ഫ്രഞ്ച് കമ്പനി ഇന്ത്യയ്ക്കു നല്‍കുന്നത് എന്നതിനാല്‍ അത്രയും വിമാനങ്ങളുടെ നിര്‍മാണത്തിന് ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സിനെയോ (എച്ച്എഎല്‍) മറ്റേതെങ്കിലും കമ്പനിയേയോ ചുമതലപ്പെടുത്തേണ്ട കാര്യമില്ല.
റിലയന്‍സിന് 30,000 കോടിയുടെ കരാര്‍ ലഭിച്ചുവെന്ന ആരോപണം തെറ്റാണ്. കയറ്റുമതി ബാധ്യത നിറവേറ്റാന്‍ എച്ച്എഎല്‍, ബിഇഎല്‍ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭങ്ങള്‍ അടക്കം നൂറോളം ഇന്ത്യ!ന്‍ കമ്പനികള്‍ക്കാണു കരാര്‍ ലഭിക്കുക. 2015 ഏപ്രിലാണ് റഫാല്‍ കരാര്‍ ഒപ്പിട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല