സ്വന്തം ലേഖകന്‍: അമ്പത് വര്‍ഷം മുന്‍പ് ഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വ്വത നിരകളില്‍ തകര്‍ന്നു വീണ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ഫ്രഞ്ച് ആല്പ്‌സിലെ മോണ്ട് ബ്ലാങ്കില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് മരിച്ചവരുടെതെന്ന് കരുതുന്ന ശരീര അവശിഷ്ടങ്ങളാണ് അപ്രതീക്ഷിതമായി കണ്ടെത്തിയത്.
അപകട അവശിഷ്ടങ്ങള്‍ക്കായുള്ള തിരച്ചിലിനിടെ ഡാനിയേല്‍ റോഷെ എന്നയാള്‍ വ്യാഴാഴ്ചയാണ് ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഒരു കൈയ്യും കാലിന്റെ മുകള്‍ ഭാഗവുമാണ് റോഷേ കണ്ടെത്തിയത്. ഇത് ഒരു സ്ത്രീയുടെ ശരീരഭാഗമാവാമെന്നും, രണ്ട് ശരീര ഭാഗങ്ങളും ഒരാളുടേതാണെന്ന് ഉറപ്പിക്കാനാവില്ലെന്നും റോഷെ വ്യക്തമാക്കി.
1966 ജനുവരിയില്‍ ബോംബയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ ബോയിങ് 707 വിമാനം മോണ്ട് ബ്ലാങ്കിനടുത്തുവെച്ച് തകര്‍ന്നു വീഴുകയായിരുന്നു. അപകടത്തില്‍ 117 യാത്രക്കാര്‍ കൊല്ലപ്പെട്ടു. ഇന്ത്യന്‍ ആണവ ശാസ്ത്രത്തിന്റെ പിതാവ് ഹോമി ജെ ഭാഭ കൊല്ലപ്പെട്ടതും ഈ അപകടത്തിലായിരുനു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല