പോലീസ് സ്റ്റേഷന് ഇല്ലാത്ത ദ്വീപില്‍ ആദ്യത്തെ അക്രമ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. സ്കോട്ലണ്ടിലെ കോള്‍ എന്ന ദ്വീപിലാണ് ആദ്യമായി ഒരു അക്രമ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പൊതുവെ ശാന്തവും സുരക്ഷിതവുമായ മേഖലയായാണ് കോള്‍ ദ്വീപിനെ കണക്കാക്കിയിരുന്നത്. 13 മൈല്‍ നീളവും നാലു മൈല്‍ വീതിയും മാത്രമുള്ള ഈ ദ്വീപിലെ താമസക്കാര്‍ 220 പേര് മാത്രമാണ്. യാതൊരു വിധ പ്രശ്നങ്ങളും ഉണ്ടാകാത്ത ദ്വീപെന്ന നിലയില്‍ ഇവിടെ പോലീസ് സ്റ്റേഷന് പ്രവര്‍ത്തിക്കുന്നില്ല. കോള്‍ ദ്വീപിലെ അറിനാഗോര് എന്ന സ്ഥലത്തെ പൊതു ടോയ്ലറ്റുമായുണ്ടായ പ്രശ്നമാണ് ആദ്യമായി ഈ ദ്വീപുമായി ബന്ധപ്പെടുത്തി ഉണ്ടായിരിക്കുന്ന കേസ്. ഈ അക്രമത്തില്‍ 200യൂറോയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കിയിരിക്കുന്നത്.
ദ്വീപില്‍ പോലീസ് സ്റ്റേഷന് ഇല്ലയെന്നത് പരിഗണിച്ച് ടൈറിയിലെ പി സിയായ സ്റ്റീഫന്‍ ടാനറിനെയാണ് അന്വേഷണ ചുമതല ഏല്്പ്പിച്ചിരിക്കുന്നത്. ടൈറിയില് നിന്നും സാധാരണ കോള്‍ ദ്വീപിലേക്ക് ഒരു മണിക്കൂര്‍ മാത്രമേ എടുക്കൂവെങ്കിലും മോശം കാലാവസ്ഥമൂലം സ്റ്റീഫന്‍ ടാനര്‍ ദ്വീപിലെത്താനെടുത്തത് 28 മണിക്കൂറാണ്.
ദ്വീപിലെ താമസക്കാരനായ സിയോനേഡ് മാക്ലേന് ബിസ്തോളിന്റെ അഭിപ്രായത്തില്‍ കുറ്റകൃത്യങ്ങള്‍ ഉണ്ടാകാറില്ലാത്ത സ്ഥലമായിരുന്നു ദ്വീപ്. ആദ്യമായി ദ്വീപില്‍ ഉണ്ടായ ഈ സംഭവത്തില്‍ ആളുകള്‍ പരിഭ്രാന്തരാണ്. ഏറ്റവും സുരക്ഷിതവും ശാന്തവുമായ മേഖലയാണ് തങ്ങളുടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ദ്വീപിലെ പബ്ബില്‍ ചെറിയ ഒരു വാക്കു തര്‍ക്കമുണ്ടായിരുന്നതായും എന്നാല്‍ അത് നടപടികള്‍ സ്വീകരിക്കേണ്ടിടത്തോളം എത്തിയിരിന്നില്ലായെന്നും പേരു വെളി്പ്പെടുത്താനാഗ്രഹിക്കാത്ത ഒരു ദ്വീപ് വാസി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല