സ്വന്തം ലേഖകന്‍: ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോ ഇറാനിലേക്ക്, 78 കോടി ഡോളറിന്റെ വ്യാപാര കരാര്‍ ഒപ്പുവച്ചു. യൂറോപ്പിലെ പ്രമുഖ കാര്‍ നിര്‍മാണ കമ്പനിയായ റെനോയുമായി ഇറാന്‍ ഒപ്ചുവച്ച 77.8 കോടി ഡോളറിന്റെ കരാര്‍ പ്രകാരം പ്രതിവര്‍ഷം ഒന്നര ലക്ഷം കാറുകളാണ് കമ്പനി ഇറാനില്‍ നിര്‍മിക്കുക. 2003 മുതല്‍ റെനോയ്ക്ക് ഇറാനില്‍ സാനിധ്യമുണ്ട്.
ഇറാനിലെ ഏറ്റവും വലിയ കാര്‍ നിര്‍മാണ ഉടമ്പടിയാണ് വ്യവസായ മന്ത്രി മുഹമ്മദ് റെസ നെമത്സെദെ ഒപ്പുവച്ചത്. ആണവ പദ്ധതികളുടെ പേരില്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം യൂറോപ്യന്‍ യൂണിയനും ഐക്യരാഷ്ട്ര സഭയും ഇളവു ചെയ്തതോടെയാണ് ഉടമ്പടി ഒപ്പുവയ്ക്കാന്‍ ഇറാന് അവസരമൊരുങ്ങിയത്. 2015 ലാണ് ഇറാനും ലോക രാജ്യങ്ങളും തമ്മില്‍ ആണവ ഉടമ്പടി ഒപ്പുവച്ചത്.
അന്താരാഷ്ട്ര അനുമതി നേടുന്നതിലൂടെ തങ്ങളുടെ സാന്നിധ്യം ഇറാനില്‍ വീണ്ടും സാന്നിധ്യം ഉറപ്പാക്കാനാണ് റെനോയും മറ്റ് യൂറോപ്യന്‍ കമ്പനികളും ശ്രമിക്കുന്നത്. ഇതോടെ ഇറാനിലെ തങ്ങളുടെ വില്‍പന നൂറു ശതമാനത്തിലധികം വര്‍ധിക്കുമെന്ന് റെനോ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസം അവസാനം ഫ്രാന്‍സും ചൈനീസ് എണ്ണക്കമ്പനിയും 500 കോടി ഡോളറിന്റെ കരാര്‍ ഇറാനുമായി ഒപ്പുവച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല