
സ്വന്തം ലേഖകൻ: യുഎഇ എമിറേറ്റ്സ് ഐഡിയും പാസ്പോർട്ടും ലോകത്ത് എവിടെ നിന്നും പുതുക്കാൻ അവസരം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയാണ് (ഐസിപി) ഈ സൗകര്യം ഏർപ്പെടുത്തിയത്.
മതിയായ രേഖകൾ സഹിതം സ്മാർട്ട് ആപ്പിലൂടെ വ്യക്തി തന്നെ അപേക്ഷിക്കണം എന്നതാണ് നിബന്ധന. യുഎഇക്കു പുറത്തുള്ള വ്യക്തിക്കുവേണ്ടി രാജ്യത്ത് മറ്റാരെങ്കിലും അപേക്ഷ സമർപ്പിച്ചാൽ നിരസിക്കും. 9 മാനദണ്ഡങ്ങൾ പൂർത്തിയാക്കുന്നവരുടെ രേഖകൾ ഓൺലൈൻ വഴി പുതുക്കുമെന്ന് ഐസിപി അറിയിച്ചു.
അതിനിടെ 6 മാസത്തിൽ കൂടുതൽ കാലം വിദേശത്തു കഴിയുന്ന ദുബായ് വീസക്കാർക്ക് പ്രവേശനാനുമതി ഇല്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) സ്ഥിരീകരിച്ചു. ഇതേസമയം ഗോൾഡൻ വീസക്കാർക്ക് ഇളവുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല