ലണ്ടന്‍ നഗരത്തിലെ ഒരു ശരാശരി വീടിന്റെയോ ഫഌറ്റിന്റെയോ വാടക 1500 പൗണ്ടായി ഉയര്‍ന്നെന്ന് സര്‍വെ. ഹോംലെറ്റ് നടത്തിയ സര്‍വെയില്‍ പറയുന്നത് രാജ്യത്താകെ താമസ സ്ഥലങ്ങളുടെ വാടക 12.5 ശതമാനം വര്‍ദ്ധിച്ചുവെന്നാണ്. ലണ്ടന്‍ പുറത്തുള്ള സ്ഥലങ്ങളില്‍ 751 പൗണ്ട് വരെ വാടകയുണ്ട്.
വാടകയ്ക്ക് താമസിക്കുന്ന ആളുകളുടെ വരുമാനം വര്ദ്ധിക്കാതിരിക്കുകയും വാടക ചെലവ് വര്‍ദ്ധിക്കുകയും ചെയ്യുന്നത് മിക്ക കുടുംബങ്ങളുടെയും ബജറ്റ് താളം തെറ്റിക്കുന്നുണ്ട്. ആളുകളുടെ വരുമാന വര്‍ദ്ധനവിനേക്കാളും അഞ്ചിരട്ടി വേഗത്തിലാണ് വാടക ചെലവുകള്‍ വര്‍ദ്ധിക്കുന്നത്.
രാജ്യത്താകെ വാടക വര്‍ദ്ധിക്കുമ്പോഴും മൂന്ന് പ്രദേശങ്ങളില്‍ മത്രമാണ് വാടകയ്ക്ക് കുറവുള്ളത്. നോര്‍ത്ത് വെസ്റ്റ് ഈസ്റ്റ് ആംഗ്ലിയ, യോര്‍ക്ക്ഷയര്‍ ആന്‍ഡ് ഹംബര്‍. ഫസ്റ്റ് ടൈം ബയേഴ്സിന് വീട് വാങ്ങാന്‍ സാധിക്കാത്ത തരത്തിലേക്ക് വിപണിയിലെ സാഹചര്യങ്ങല്‍ കൂപ്പുകുത്തിയതാണ് വീട്ടുചെലവുകള്‍ക്കൊപ്പം വാടകയും വര്‍ദ്ധിക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വീട് വാങ്ങിക്കാനുള്ള സാമ്പത്തിക ചുറ്റുപാട് ഇല്ലാത്തവര്‍ വാടക വീട് തെരഞ്ഞെടുക്കുന്നതാണ് ഈ പ്രതിസന്ധിക്ക് കാരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല