സ്വന്തം ലേഖകന്‍: റഷ്യന്‍ വിമാന ദുരന്തഭൂമിയില്‍ ചിതറിത്തെറിച്ച് മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍; 200 ഓളം ശരീരഭാഗങ്ങള്‍ വീണ്ടെടുത്തു. 900 പേരടങ്ങിയ സംഘം നടത്തിയ തിരച്ചിലിലാണ് 200 ഓളം ശരീരഭാഗങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞത്. വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിന്റെ പരിസരത്തുനിന്നാണ് മഞ്ഞില്‍ പുതഞ്ഞനിലയില്‍ ഇവ ലഭിച്ചത്.
അഞ്ചു വയസ്സുകാരിയടക്കം മൂന്നു പെണ്‍കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. അസര്‍ബൈജാന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശികള്‍ മരിച്ചവരിലുണ്ട് . 65 യാത്രക്കാരും ആറ് ജീവനക്കാരുമാണ് തകര്‍ന്ന വിമാനത്തിലുണ്ടായിരുന്നത്. ഇവര്‍ എല്ലാവരും മരിച്ചതായി റഷ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. പ്രദേശത്ത് വലിയ തോതില്‍ മഞ്ഞുമൂടിയത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായിട്ടുണ്ട്.
തിരച്ചിലില്‍ വിമാനത്തി!ന്റെ ബ്ലാക്ക് ബോക്‌സുകള്‍ കണ്ടെടുത്തിട്ടുണ്ട്. ഇതില്‍നിന്നും അപകടം സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പറന്നുപൊങ്ങിയതിനു പിന്നാലെ റഡാറില്‍ നിന്നും വിമാനം അപ്രത്യക്ഷമായെന്ന് വ്യോമാന്വേഷണ വിഭാഗം വ്യക്തമാക്കി.
മുമ്പും അപകടങ്ങളുണ്ടായിട്ടുണ്ടെങ്കിലും റഷ്യയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ അപകടങ്ങളിലൊന്നായാണ് ഇതിനെ വിലയിരുത്തുന്നത്. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 2009ല്‍ സര്‍വിസ് ആരംഭിച്ച യുക്രെയ്ന്‍ നിര്‍മിത എ.എന്‍ 148 വിമാനമാണ് അപകടത്തില്‍പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല