സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ ലൈംഗിക പീഡനങ്ങളുടെ ക്രൂരകഥകള്‍ തുറന്നുപറഞ്ഞ് ലൈംഗിക അടിമയായിരുന്ന യസീസി പെണ്‍കുട്ടി. രണ്ടുമാസം മുമ്പ് ഭീകരരുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട 23 കാരിയാണ് ഇസ്ലാമിക് സ്റ്റേറ്റ് ലൈംഗിക അടിമകളോട് കാണിക്കുന്ന വൈകൃതങ്ങളെക്കുറിച്ചും അപരിഷ്കൃതമായ അവരുടെ ലൈംഗിക രീതികളെക്കുറിച്ചും വെളിപ്പെടുത്തിയത്.
ഒന്നിലേറെ പേര്‍ക്ക് താന്‍ വില്ക്കപ്പെട്ടതായി പറയുന്ന പെണ്‍കുട്ടി താനനുഭവിച്ച പീഡനങ്ങളും വെളിപ്പെടുത്തുന്നു. പതിനാറുകാരിയായ തന്റെ സഹോദരിക്ക് ഏഴുപേരെ വിവാഹം ചെയ്യേണ്ടി വന്നു. അവളിപ്പോഴും സിറിയയില്‍ കഴിയുകയാണെന്നും പെണ്‍കുട്ടി പറയുന്നു. ഒരാള്‍ നാലു സ്ത്രീകളെ നിരത്തി നിര്‍ത്തി ബലാല്‍സംഗം ചെയ്യുന്നതിനും താന്‍ സാക്ഷ്യം വഹിച്ചു.
മുലയൂട്ടിയിരുന്ന അമ്മയുടെ മാറില്‍ നിന്ന് കുഞ്ഞിനെ വലിച്ച് മാറ്റി അവരെ ബലാല്‍സംഗം ചെയ്യുന്നതും കണ്ടു. ഇതിനിടെ അഞ്ച് പേരോടൊപ്പം കഴിയേണ്ടി വന്നതായും പെണ്‍കുട്ടി ഓര്‍ക്കുന്നു. ആയിരക്കണക്കിന് യെസീദി സ്ത്രീകളുടെ പ്രതിനിധിയാണ് ഈ പെണ്‍കുട്ടി. യെസീദികള്‍ പിശാചിനെ ആരാധിക്കുന്നവരാണെന്ന് വിശ്വസിക്കുന്ന ഐഎസ് ക്രൂര പീഡനമാണ് ഇവര്‍ക്കുമേല്‍ അഴിച്ചുവിടുന്നത്.
2014 ല്‍ ഐഎസ് ജിഹാദികള്‍ സിന്‍ജാറില്‍ ധാരാളം യെസീദികളെ കൂട്ടക്കൊല ചെയ്തിരുന്നു. പതിനായിരങ്ങള്‍ പലായനം ചെയ്തു. ആയിരക്കണക്കിന് സ്ത്രീകളെയും പെണ്‍കുട്ടികളെയും ഈ സ്ഥലങ്ങളില്‍ നിന്ന് ഇവര്‍ ബലമായി പിടിച്ച് കൊണ്ടുപോകുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല