1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 13, 2016

സ്വന്തം ലേഖകന്‍: പണം ആവശ്യപ്പെട്ട് റിസര്‍വ് ബാങ്കിന്റെ പേരില്‍ വ്യാജ ഇമെയിലുകള്‍, കരുതിയിരിക്കാന്‍ റിസര്‍വ് ബാങ്ക് മുന്നറിയിപ്പ്. ബാങ്ക് അക്കൗണ്ടിലെ പണം ആവശ്യപ്പെട്ട് റിസര്‍വ് ബാങ്കിന്റേത് എന്ന പേരില്‍ വരുന്ന വ്യാജ മെയില്‍ സൂക്ഷിക്കണമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ വ്യക്തമാക്കി.

പണമിടപാട് വിവരം ചോദിച്ച് ബാങ്ക് ഇടപാടുകാര്‍ക്ക് കത്തയക്കാറില്ല. ഇത്തരം വ്യാജ മെയിലുകളെക്കുറിച്ച് നിരവധി പരാതി ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘റിസര്‍വ് ബാങ്കിന് 360 ബില്യണ്‍ ഡോളറിന്റെ വിദേശനാണ്യ ശേഖരവും എട്ടു ലക്ഷം കോടിയുടെ സര്‍ക്കാര്‍ ബോണ്ടുമുണ്ട്. ബാങ്കിന് നിങ്ങളുടെ പണം ആവശ്യമില്ല’ അദ്ദേഹം പറഞ്ഞു.

സമ്മാനം നേടിയെന്നും ലോട്ടറി അടിച്ചെന്നും അതിന്റെ ഇടപാട് ചാര്‍ജായി ഇത്ര രൂപ അടക്കണമെന്നുമുള്ള ബാങ്കിന്റെ പേരില്‍ വരുന്ന മെയിലുകളും അവഗണിക്കണം. ഇത്തരം മെയിലുകള്‍ അപ്പപ്പോള്‍ റിപ്പോര്‍ട്ടു ചെയ്യണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.