1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 25, 2016

സ്വന്തം ലേഖകന്‍: 2000 രൂപയുടെ നോട്ടുമായി റിസര്‍വ് ബാങ്ക്, നീക്കം കള്ള നോട്ടുകളെ പ്രതിരോധിക്കാന്‍. രണ്ടായിരം രൂപയുടെ നോട്ട് പുറത്തിറക്കാനുള്ള നടപടി ക്രമങ്ങള്‍ റിസര്‍വ് ബാങ്ക് പൂര്‍ത്തിയാക്കി കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. മൈസൂരിലെ കറന്‍സി പ്രിന്റിങ് പ്രസില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നോട്ട് അച്ചടിച്ചിട്ടുണ്ട്.

കള്ളപ്പണം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഈയിടെ ആയിരത്തിന്റെയും 500ന്റെയും ചില നോട്ടുകള്‍ പിന്‍വലിച്ചതിനാല്‍ ഉണ്ടായ കറന്‍സി ക്ഷാമം പരിഹരിക്കുകയാണ് ഇതിലൂടെ റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം.

1938 ലാണ് ആര്‍ബിഐ ഏറ്റവും കൂടുതല്‍ മൂല്യമുള്ള നോട്ട് ഇറക്കിയത്. 10000 രൂപയുടെ ആ നോട്ടുകള്‍ 1946 ല്‍ പിന്‍വലിച്ചു. പിന്നീട് 1954 ല്‍ വീണ്ടും പുറത്തിറക്കിയെങ്കിലും 1978 ല്‍ പിന്‍വലിക്കുകയായിരുന്നു. നിലവില്‍ 1000 രൂപയുടേതാണ് ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള നോട്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.