ലണ്ടന്‍ : സാമ്പത്തിക പ്രതിസന്ധി ആരംഭിച്ചതിന് ശേഷം നഗരത്തിലേയും പട്ടണത്തിലേയും താമസക്കാരുടെ ടാക്‌സ് ബില്ലില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായതായി പഠനം. സാമ്പത്തിക മാന്ദ്യം ആരംഭിച്ചതിന് ശേഷം നികുതിയില്‍ ചുരുങ്ങിയത് 31 ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. യുകയിലെ പ്രധാനപ്പെട്ട അന്‍പ്ത് നഗരങ്ങളിലും പട്ടണങ്ങളിലുമാണ് പ്രശസ്ത അ്ക്കൗണ്ടിംഗ് ഗ്രൂപ്പായ UHY ഹാക്കര്‍ യംഗ് പഠനം നടത്തിയത്. ഇതില്‍ 42 നഗരങ്ങളും പട്ടണങ്ങളും ടാക്‌സ് ബില്ലില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
യോര്‍ക്കിലാണ് ടാക്‌സ് ബില്ലില്‍ ഏറ്റവും കൂടുതല്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. 2006/ 07 വര്‍ഷത്തേക്കാള്‍ 2009/10 വര്‍ഷത്തിലെ നികുതിയില്‍ 31 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. വിന്‍സ്റ്ററും അബര്‍ദീനുമാണ് തൊട്ടുപിന്നില്‍. എന്നാല്‍ ഇതിന് വിരുദ്ധമായി സെന്റ് ആല്‍ബന്‍സ്, സെയ്ല്‍സ്ബറി, ഡര്‍ഹാം, ലണ്ടന്‍ഡെറി, ലിസ്ബണ്‍, സ്റ്റോക് – ഓണ്‍ -ട്രന്റ്, പീറ്റര്‍ബറോ എന്നിവിടങ്ങിലെ ജനങ്ങള്‍ക്ക് വരുമാനം ഉയരുകയും നികുതി കുറയുകയും ചെയ്തതായും പഠനത്തില്‍ കണ്ടെത്തി.
സാധാരണ സാമ്പത്തിക പ്രതിസന്ധി സമയത്ത് നികുതി നിരക്ക് കുറയുകയാണ് ചെയ്യാറ്. അതായത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ 20000 പൗണ്ട് സ്ഥിരവരുമാനമുളള ഒരാളുടെ നികുതി നിരക്കില്‍ പതിനൊന്ന് ശതമാനത്തിന്റെ കുറവുണ്ടാകണമെന്ന് സാരം. എന്നാല്‍ വാറ്റിന്റെ വര്‍ദ്ധനവിലോ മറ്റ് നികുതികളുടെ കാര്യത്തിലോ ഈ കണക്ക് ബാധകമായിട്ടില്ലെന്നാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. അതായത്. മാന്ദ്യത്തിലും ആളുകള്‍ ജോലിചെയ്യുകയോ സ്വയം തൊഴില്‍ കണ്ടെത്തുകയോ ചെയ്യുന്നുണ്ട്. അതായത് മാന്ദ്യത്തിനിടയിലും ആളുകള്‍ ഉയര്‍ന്ന നികുതി അടയ്ക്കാനാവശ്യമായ വരുമാനം കണ്ടെത്തുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് UHY ഹാക്കര്‍ യംഗിലെ റോബ് ഡുറന്റ് വാ്ക്കര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല