സ്വന്തം ലേഖകന്‍: മേലധികാരിക്ക് കീഴ്ജീവനക്കാരന്‍ കാപ്പിയില്‍ പണികൊടുത്ത്, രാജിക്കത്ത് വൈറലാകുന്നു. മേലധികാരിയുടെ ശല്യം സഹിക്കാനാവാതെ ഒരു ദിവസം സ്ഥാപനത്തില്‍ നിന്നും ഇറങ്ങി പോയ കീഴ്ജീവനക്കാരന്‍ അധികാരിക്ക് എഴുതിയൊട്ടിച്ച രാജിക്കത്താണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്.
സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റായ റെഡിറ്റിലാണ് സ്റ്റിക് നോട്ടില്‍ എഴുതി ഒട്ടിച്ച ഈ കത്ത് ആദ്യം പ്രത്യക്ഷപ്പെറ്റത്ത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയ ഇത് ഏറ്റെടുത്തു. നിങ്ങള്‍ക്ക് ദിവസവും നല്‍കിയിരുന്ന ചായയില്‍ ഞാന്‍ തുപ്പിയിടാറുണ്ടെന്നാണ് ഈ ജീവനക്കാരന്‍ കത്തില്‍ പറയുന്നത്.
‘നിങ്ങള്‍ ഈ കത്ത് വായിക്കുമ്പോള്‍, ഞാന്‍ ഈ പാതാളത്തില്‍ നിന്നും രക്ഷപ്പെട്ട് ഒരുപാട് അകലെ എത്തിയിട്ടുണ്ടാവും. എന്റെ ബോസായുള്ള ചുമതല നിങ്ങള്‍ ആസ്വദിച്ചിട്ടുണ്ടാവും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. നിങ്ങളെ കുറിച്ച് അങ്ങേക്ക് തന്നെ നല്ല മതിപ്പ് തോന്നിയിട്ടുണ്ടാവും എന്നെനിക്ക് ഉറപ്പുണ്ട്. എന്നാല്‍ എല്ലാ ദിവസവും നിങ്ങള്‍ക്കുള്ള ചായയില്‍ ഞാന്‍ തുപ്പാറുണ്ടായിരുന്നു എന്നറിയുമ്പോള്‍ നിങ്ങളുടെ പ്രതികരണം എങ്ങനെയായിരിക്കും എന്നാലോചിച്ച് ഞാനും അത്ഭുതപ്പെടുകയാണ്,” എന്നിങ്ങനെ പോകുന്നു കുറിപ്പ്.
ആരാണ് മേലാധികാരിയെന്നോ കുറിപ്പെഴുതിയ ജീവനക്കാരനെന്നോ കമ്പനി ഏതാണെന്നോ വ്യക്തമല്ല. എന്തായാലും സോഷ്യല്‍ മീഡിയയിലെ നിരാശരായ കീഴ്ജീവനക്കാര്‍ കത്ത് ഏറ്റെടുത്ത മട്ടാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല