സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷം യുകെയില്‍ ജോലി ചെയ്യുന്ന മറ്റ് ഇയു രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാരുടെ കൊഴിഞ്ഞുപോക്ക് കുത്തനെ ഉയരുമെന്ന് സൂചന, നികത്തേണ്ടി വരിക 40,000 ത്തോളം നഴ്‌സിംഗ് ഒഴിവുകളെന്ന് വിദഗ്ദര്‍. ബ്രെക്‌സിറ്റ് ഹിതപരിശോധനാ ഫലം പുറത്തുവന്നതിനു ശേഷം ബ്രിട്ടനിലേക്കു ജോലി തേടിയെത്തുന്ന മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാരുടെ എണ്ണം 89 ശതമാനമായി കുത്തനെ ഇടിഞ്ഞിരുന്നു.
യുകെയില്‍ നിലവില്‍ ജോലി ചെയ്യുന്ന യൂറോപ്യന്‍ നഴ്‌സുമാര്‍ക്കിടയിലും ജോലി ഉപേക്ഷിക്കുന്ന പ്രവണത കൂടിവരികയാണെന്നും നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സില്‍ (എന്‍എംസി) വ്യക്തമാക്കുന്നു. ഇങ്ങനെ ജോലി ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ 67 ശതമാനം വര്‍ധനയുണ്ടായതായാണ് കൗണ്‍സിലിന്റെ കണ്ടെത്തല്‍. നഴ്‌സുമാരുടെ കൊഴുഞ്ഞു പോക്ക് ഈ നിരക്കില്‍ തുടര്‍ന്നാല്‍ ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടനില്‍ 40,000 ത്തോളം നഴ്‌സുമാരുടെ ഒഴിവുണ്ടാകുമെന്നാണ് വിദഗ്ദര്‍ കണക്കു കൂട്ടുന്നത്.
ഇയു രാജ്യങ്ങളായ സ്‌പെയിന്‍, റൊമാനിയ, ഇറ്റലി, പോര്‍ച്ചുഗല്‍, പോളണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ള നഴ്‌സുമാരുടെ എണ്ണത്തില്‍ കുത്തനെയുള്ള ബ്രെക്സ്റ്റിറ്റ് ഹിതപരിശോധനയ്ക്കു ശേഷം രേഖപ്പെടുത്തിയിട്ടുള്ളത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നു പുറത്തുപോയാല്‍ തങ്ങളുടെ തൊഴില്‍ സുരക്ഷ നഷ്ടപ്പെടുമെന്ന ഭയമാണ് നഴ്‌സുമാരെ ജോലി ഉപേക്ഷിച്ച് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ പ്രേരിപ്പിക്കുന്നതെന്ന് നാഷനല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍എച്ച്എസ്) അധികൃതര്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല