1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 20, 2023

സ്വന്തം ലേഖകൻ: കഫെറ്റീരിയ, ഹോട്ടൽ, റസ്റ്ററന്റ് എന്നിവിടങ്ങളിൽ താൽക്കാലിക ഇരിപ്പിടങ്ങൾ ഒരുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി അബുദാബി മുനിസിപ്പാലിറ്റി. ചൂട് കുറഞ്ഞ സാഹചര്യത്തിൽ അനധികൃതമായി കടയ്ക്കു പുറത്ത് ഇരിപ്പിടങ്ങൾ കൂടി വരുന്നു. ഇത് അനുവദിക്കാൻ സാധിക്കില്ല. ഭക്ഷണശാലകൾ, ഹോട്ടലുകൾ, കടകൾ എന്നിവിടങ്ങളിലെ സമീപത്തെ നടപ്പാതയിൽ ഇരിപ്പിടങ്ങൾ ഒരുക്കിന്നുണ്ടെങ്കിൽ മുൻകൂട്ടി അനുമതി വാങ്ങണം.

കാൽനടയാത്രക്കാർക്ക് തടസം ഉണ്ടാക്കുന്ന തീരിയിൽ ഒരിക്കലും ഇരിപ്പിടങ്ങൾ ഒരുക്കരുത്. ഇത്തരത്തിലുള്ള സ്ഥലങ്ങൾ ഉപയോഗിക്കണമെങ്കിൽ സ്ഥലത്തിന്റെ അളവ് സഹിതം നഗരസഭയെ അറിയിച്ച് ഫീസ് അടച്ചതിന് ശേഷം മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളു. ഇതുസംബന്ധിച്ച മാർഗനിർദേശത്തെക്കുറിച്ച് ബോധവൽക്കരണവും നഗരസഭ ആരംഭിച്ചിട്ടുണ്ട്. ശുചിത്വവും നഗര സൗന്ദര്യവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം സ്വീകരിച്ചിരിക്കുന്നതെനന് അധികൃതർ അറിയിച്ചു.

കെട്ടിട ഉടമയുടെ സമ്മതവും കുറഞ്ഞത് 6 മാസത്തെ വാടക കരാറും ഉണ്ടെങ്കിൽ TAMM പ്ലാറ്റ്‌ഫോം വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടാതെ ഉപയോഗിക്കുന്ന സ്ഥലത്ത് ഇടാൻ ഉദ്യേശിക്കുന്ന മേശ, കസേര, തണൽക്കുടകൾ എന്നിവയുടെ ലേഔട്ട് പ്ലാൻ നഗര സഭക്ക് സമർപ്പിക്കണം. തുടർന്ന് നഗരസഭാ ഉദ്യോഗസ്ഥർ എത്തി സ്ഥലം അളന്ന് തിട്ടപ്പെടുത്തും. അംഗീകാരം ലഭിച്ചൽ ഫീസ് നിശ്ചയിച്ച് നൽകും. പിന്നീട് ഫീസ് അടച്ച് ആവശ്യമായ നടപടിയിലേക്ക് പോകാം.

സ്ഥലത്തിന്റെ വലിപ്പം അനുസരിച്ചായിരിക്കും അധികൃതർ‍ ഫീസ് നിശ്ചയിക്കുന്നത്. 10,000 ദിർഹം കെട്ടിവെക്കണം. ഇത് തിരിച്ചെടുക്കാവുന്ന തുകയാണ്യ ഒരു വർഷത്തേക്കായിരിക്കും ആദ്യഘട്ടത്തിൽ അനുമതി നൽകുക. നിബന്ധനകൾ ലംഘിക്കുകയോ പ്രദേശത്ത് നഗര വികസന പദ്ധതി വരികയോ ചെയ്താൽ അനുമതി റദ്ദാക്കും. നിയമം ലംഘിച്ച് ഇരിപ്പിടങ്ങൾ മാറ്റിയാൽ പിഴ ലഭിക്കും. അനുമതി ലഭിച്ചതിന് ശേഷം മറ്റെന്തെങ്കിലും മാറ്റം വരുത്തിയാവും പിഴ ലഭിക്കും.

ഇരിപ്പിടങ്ങൾ മാറ്റിയാൽ 5000 ദിർഹം പിഴ ചുമത്തും. എന്നാൽ പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ചാൽ 3000 ദിർഹം ആയിരിക്കും പിഴ ലഭിക്കുന്നത്. ആവശ്യമായ പെർമിറ്റുകൾ സ്വന്തമാക്കിയാൽ മാത്രമേ ഹോട്ടലുകൾക്കും റസ്റ്റോറന്റുകൾക്കും മുന്നിൽ ഇരിപ്പിടങ്ങൾ ഒരുക്കാൻ സാധിക്കുകയുള്ളു.

പുറത്തുള്ള സ്ഥലങ്ങൾ തോന്നിയത് പോലെ ഉപയോഗിക്കാച്ചാൽ നഗരത്തിന്റെ സൗന്ദര്യം നഷ്ട്ടപ്പെടും. അതിനാൽ ആണ് ഇത്തരത്തിലൊരും സംവിധാനം അബുദാബി മുൻസിപാലിറ്റി അധികൃതർ കൊണ്ടു വന്നിരിക്കുന്നത്. ഒരു വർഷത്തേക്കാണ് പെർമിറ്റ് കാലാവധി നൽക്കുന്നതെങ്കിലും പിന്നീട് ഇത് പുതുക്കാൻ സാധിക്കും. വ്യവസ്ഥകൾ ലംഘിക്കപ്പെടുകയാണെങ്കിൽ പെർമിറ്റ് റദ്ദാക്കും. പിന്നീട് പിഴ അടച്ചാൽ മാത്രമേ ഇതിൽ നിന്നും രക്ഷപ്പെടാൻ സാധിക്കുകയുള്ളു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.