ഗുസ്തി-ചലച്ചിത്ര താരം ധാര സിംഗ് മുംബൈയിലെ വസതിയില്‍ അന്തരിച്ചു.
ഹൃദയാഘാതത്തെത്തുടര്‍ന്ന് ജൂലൈ ഏഴിന് അദ്ദേഹത്തെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതം
തലച്ചോറിനു ഗുരുതര ക്ഷതമേല്‍പ്പിച്ചതിനാല്‍ രക്ഷപ്പെടാന്‍ സാദ്ധ്യതയില്ലാത്തതിനാല്‍ വീട്ടിലേക്ക് മാറ്റുകയായിരുന്നു.
1966ല്‍ ഗുസ്തി ലോക ചാമ്പ്യനായി. രാജ്യസഭാംഗവുമായിരുന്നു. രാമായണം സീരിയലിലെ ഹനുമാന്‍ വേഷത്തിലൂടെ പ്രേക്ഷക
പ്രീതി നേടി. മുത്താരംകുന്ന് പിഒ, ഒരിടത്തൊരു ഫയല്‍വാന്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലും തന്റെ
സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല