ഫ്രണ്ട്സ് സ്പോര്‍ട്സ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സംഘടിപ്പിച്ച ഓള് യു. കെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സെന്റ്. ജോര്‍ജ് മാഞ്ചസ്റ്ററിനെ 119 റണ്‍സിന് തോല്‍പ്പിച്ചു പ്രെസ്റ്റന് ക്രിക്കറ്റ് ക്ലബ്ബ് ജേതാക്കളായി. ശനിയാഴ്ച പാര്‍സ്വുഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന സെമിഫൈനല്‍ മത്സരത്തില്‍ സെന്റ്. ജോര്‍ജ് മാഞ്ചസ്റ്റര്‍ ശക്തരായ ഫ്രണ്ട്സ് സ്പോര്‍ട്സ് ക്ലബ്ബിനെയും, പ്രെസ്റ്റന് ക്രികറ്റ് ക്ലബ്ബ് കരുത്തരായ ലിവര്‍പൂള്‍ ലെജണ്ട്സിനെയും പരാജയപ്പെടുത്തിയാണ് ഫൈനലില്‍ പ്രവേശിച്ചത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ സന്തോഷിന്റെ ടീം പ്രെസ്റ്റന് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തു. ജയറാം, പ്രിയന്, മുഹമ്മദ് എന്നിവര്‍ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചു. മറുപടി ബാറ്റിങ്ങിറങ്ങിയ സെന്റ്. ജോര്‍ജ് മാഞ്ചസ്റ്ററിന് 100 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. പ്രിയന്റെയും, വിജയന്റെ =യും ബൌളിംഗ് കരുത്തിനു മുനില്‍ സെന്റ് ജോര്‍ജിന് അടിപതറി.
വിജയികളായ പ്രെസ്റ്റന് ക്രികറ്റ് ക്ലബിനു 501 പൌണ്ട് കാഷ് അവാര്‍ഡും, ഫ്രണ്ട്സ് കപ്പ് ട്രോഫിയും വിതരണം ചെയ്തു. ക്യാപ്റ്റന്‍ സന്തോഷ് ചാക്കോ ട്രോഫി ഏറ്റുവാങ്ങി. രണ്ടാം സ്ഥാനക്കാരായ സെന്റ്. ജോര്‍ജ് മാഞ്ചസ്റ്ററിന് 251 പൌണ്ട് കാഷ് അവാര്‍ഡും, ട്രോഫിയും നല്കി. മാന്‍ ഓഫ് ദി സീരിസായി പ്രെസ്റ്റന്റെ മുഹമ്മദിനെയും, ബെസ്റ്റ് ബൌളറായി പ്രെസ്റ്റന്റെ തന്നെ വിജയിനെയും തിരഞ്ഞെടുത്തു.
ഇത്രയും നല്ല ടൂര്‍ണമെന്റിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ക്യാപ്റ്റന്‍ സന്തോഷ് ചാക്കോ ടീമിന്റെ കടപ്പാട് സംഘാടകരെ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല