സ്വന്തം ലേഖകന്‍: ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കാനുള്ള താരങ്ങളുടെ ഒഴുക്കിന് തടയിട്ട് അധികൃതര്‍, സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം. നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കുടുംബാംഗങ്ങള്‍ക്കും പ്രധാന വ്യക്തികള്‍ക്കും മാത്രമേ ദിലീപിനെ സന്ദര്‍ശിക്കാന്‍ കഴിയൂ.
ദിലീപിനെ കാണാന്‍ സിനിമാ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ജയിലില്‍ എത്താന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം മാത്രം ദിലീപിനെ കാണാന്‍ എട്ട് പേര്‍ എത്തിയെങ്കിലും സന്ദര്‍ശനാനുമതി നിഷേധിച്ചു. ദിലീപിന്റെ ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും ഈ മാസം മൂന്നിന് ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. ഒപ്പം നാദിര്‍ഷയും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ജയിലിലേക്ക് സിനിമാ പ്രവര്‍കത്തകരുടെ ഒഴുക്ക് തുടങ്ങിയത്.
കാവ്യയും മീനാക്ഷിയും നാദിര്‍ഷയും മടങ്ങിയതിന് പിന്നാലെ കലാഭവന്‍ ഷാജോണ്‍ ജയിലില്‍ എത്തിയിരുന്നു. ഷാജോണ് പിന്നാലെ നടനും എംഎല്‍എയുമായ ഗണേഷ്, ഹരിശ്രീ അശോകന്‍, സുരേഷ് കൃഷ്ണ, വിജയരാഘവന്‍, ജയറാം, സംവിധായകന്‍ രഞ്ജിത്ത്, നിര്‍മ്മാതാക്കളായ ആന്റണി പെരുമ്പാവൂര്‍ രജപുത്ര രഞ്ജിത്ത് തുടങ്ങിയവര്‍ താരത്തെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. നടന്‍ ജയറാം ഓണക്കോടിയുമായാണ് ജയിലില്‍ എത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല