ഓസ്കാര്‍ അവാര്‍ഡ് ജേതാവായ റസൂല്‍ പൂക്കുട്ടി താന്‍ അഭിനയിച്ച ആദ്യ ചിത്രം കണ്ടത് ക്യൂ നിന്ന് ടിക്കറ്റെടുത്ത്. തിരുവനന്തപുരം ശ്രീ തീയേറ്ററില്‍ നിന്നാണ് റസൂല്‍ പൂക്കുട്ടി ഫാദേഴ്സ് ഡേ എന്ന ചിത്രം കണ്ടത്.
മാറ്റിനി പ്രദര്‍ശനം കാണാനാണ് പൂക്കുട്ടിയെത്തിയത്. തീയേറ്റര്‍ ജീവനക്കാര്‍ സ്വീകരിക്കാനെത്തിയെങ്കിലും ടിക്കറ്റെടുത്ത് മാത്രമേ സിനിമ കാണുന്നുവുള്ളൂവെന്ന് പൂക്കുട്ടി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് തന്റെയൊപ്പമുള്ള എട്ട് പേര്‍ക്കും പൂക്കുട്ടി ടിക്കറ്റെടുത്ത് നല്‍കി. ചിത്രത്തിന്റെ സംവിധായകന്‍ കലവൂര്‍ രവികുമാര്‍ അടക്കമുള്ളവര്‍ ആയിരുന്നു പൂക്കുട്ടിക്കൊപ്പം സിനിമ കാണാനെത്തിയത്.
ഫാദേഴ്സ് ഡേയില്‍ റസൂല്‍ പൂക്കുട്ടി സ്വന്തം പേരില്‍ത്തന്നെയാണ് അഭിനയിച്ചത്. നീത്, ലാല്‍, ഷഹീന്‍, ശങ്കര്‍, ജഗതി ശ്രീകുമാര്‍, ഇടവേള ബാബു, സുരേഷ്‌കൃഷ്ണ, വിജയ്‌മേനോന്‍, വെട്ടുകിളി പ്രകാശ്, ഇന്ദുതമ്പി, രേവതി, കെ പി എ സി ലളിത, അഞ്ജന, ചിത്ര ഷേണായി, റീന ബഷീര്‍, ലക്ഷ്മിപ്രിയ, മായാവിശ്വനാഥ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല