1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2011

വര്‍ഗീസ്‌ വര്‍ക്കി
ഈശോയുടെ വചനം ശ്രവിക്കുവാനും ദൈവാത്മാവിന്റെ അനന്തമായ സ്നേഹവും സമാധാനവും കുടുംബങ്ങളില്‍ കത്തി പടരുന്നതിനുമായി കവന്റി സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ദാമ്പതിധ്യാനം നടത്തപ്പെടുന്നു. 2011 ഒക്റ്റോബര്‍ 28 ,29 ,30 തീയ്യതികളില്‍ കവന്റി കാര്‍ഡിനല്‍ വൈസ്മാന്‍ കാത്തലിക് സ്കൂളില്‍ വെച്ചാണ് ധ്യാനം നടക്കുക. സീറോ മലബാര്‍ സഭ ബര്‍മിംഗ്ഹാം അതിരൂപതാ ചാപ്ലിന്‍ ഫാദര്‍ സോജി ഓലിക്കല്‍ , ബ്രദര്‍ സന്തോഷ്‌ ടി, ഫാദര്‍ ജോമോന്‍ തെന്മാന തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ഒക്റ്റോബര്‍ 28 ന് വൈകീട്ട് 5 മണി മുതല്‍ 9 മണി വരെയും 29 ,30 തീയ്യതികളില്‍ രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെയുമാണ് സമയക്രമം.

ധ്യാനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം:
Cardinal Wiseman Catholic
Coventry
CV2 2AJ

പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ നേരത്തെ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോയ്സ് : 07862715985
ജൈസന്‍ :07827872079
ബിനാജ് : 07746487711

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.