പ്രതിപക്ഷ പാര്‍ട്ടികളും യുപിഎ ഘടകകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും ഭരണം നടത്തുന്ന സംസ്ഥാനങ്ങളിലെ 28 നഗരങ്ങളില്‍ ചില്ലറ വ്യാപാര കേന്ദ്രങ്ങള്‍ തുറക്കാന്‍ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ കഴിയില്ല. ആകെ 53 നഗരങ്ങളാണ് ഇതിനു യോഗ്യതയുള്ളത്.
ചില്ലറ വ്യാപാര രംഗത്ത് വിദേശനിക്ഷേപത്തെ എതിര്‍ക്കുന്ന പാര്‍ട്ടികള്‍ ഭരിക്കുന്ന 11 സംസ്ഥാനങ്ങളില്‍ ബഹുരാഷ്ട്ര കമ്പനികളായ വാള്‍മാര്‍ട്ടും കെയര്‍ഫോറും പോലെയുള്ളവ തത്കാലം നോക്കേണ്ടതില്ല. ഇക്കൂട്ടത്തില്‍ ഏറ്റവും വിപണി സാധ്യതയേറിയ ബാംഗളൂര്‍, കൊല്‍ക്കത്ത, അഹമ്മദാബാദ്, പാറ്റ്ന, അലാഹബാദ്, ഭോപ്പാല്‍ എന്നിവ ഉള്‍പ്പെടുന്നു.
അതേസമയം മള്‍ട്ടിബ്രാന്‍ഡ് കമ്പനികള്‍ വരുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ പ്രതിപാദിച്ചു പ്രചാരണത്തിന് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ തുടക്കമിട്ടു. പത്രമാധ്യമങ്ങളില്‍ നല്‍കിയ വന്‍ പരസ്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം കര്‍ഷകര്‍ക്കു പ്രയോജനപ്പെടുന്നതും തൊഴിലസവസരങ്ങള്‍ സൃഷ്ടിക്കുന്നതുമാണെന്നു പറയുന്നു. ചൈന ഉള്‍പ്പെടെ വിദേശരാജ്യങ്ങളിലെ സ്ഥിതിയും സര്‍ക്കാര്‍ പറയുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല