ഫാദര്‍ ജോസ് മുളങ്ങാട്ടില്‍ നയിക്കുന്ന ധ്യാനം ഇന്നുമുതല്‍ മൂന്നു ദിവസങ്ങളിലായി ബ്ലാക്ക്‌പൂള്‍ സെന്റ് കെന്റികല്‍സ് പള്ളിയില്‍ വച്ച് നടത്തുന്നു. വെള്ളിയാഴ്ച അഞ്ച് മണി മുതല്‍ ഒന്‍പത് മണി വരെയും ശനിയാഴ്ച രാവിലെ പത്ത് മണി മുതല്‍ അഞ്ച് വരെയും ഞായറാഴ്ച ഉച്ചയ്ക്ക് 12.30 മുതല്‍ 7 വരെയുമാണ് ധ്യാനം നടക്കുക.
ധ്യാനത്തില്‍ പങ്കെടുത്ത് ആത്മീയ നവീകരണം പ്രാപിച്ച് നോമ്പാചരണ ഫലദായകമാക്കാന്‍ ഏവരെയും സ്നേഹപൂര്‍വ്വം ഭാരവാഹികള്‍ ക്ഷണിച്ചു. ധ്യാനം നടക്കുന്ന സ്ഥലം: സെന്റ് കെന്റിക്കല്‍സ് ദേവാലയം, 25 എ ന്യൂട്ടന്‍ ഡ്രൈവ്, ബ്ലാക്ക്‌പൂള്‍,FY38BT
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല