സ്വന്തം ലേഖകൻ: ജോലിയിൽ നിന്നും വിരമിച്ച് വിശ്രമജീവിതം നയിക്കുന്നവർക്കായി ഒരു പുതിയ വീസ അനുവദിച്ചിരിക്കുകയാണ് ദുബായ്. റിട്ടയർമെന്റ് വീസ എന്ന പേര് നൽകിയാണ് വീസ അനുവദിച്ചിരിക്കുന്നത്. 5 വർഷത്തേക്കാണ് വീസയുടെ കാലാവധി.
റിട്ടയർമെന്റ് കഴിഞ്ഞവർക്ക് സ്വന്തമായി വരുന്നതിനൊപ്പം ഭാര്യയെയും കുട്ടികളെയും സ്പോൺസർ ചെയ്യാൻ സാധിക്കും. 55 വയസിന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. യുഎഇയിലോ മറ്റെവിടെയെങ്കിലുമോ കുറഞ്ഞത് 15 വർഷമെങ്കിലും ജോലി ചെയ്തവർ ആയിരിക്കണം അവർ.
സമർപ്പിക്കേണ്ട രേഖകൾ
പാസ്പോർട്ട് പകർപ്പ്.
ഭാര്യയേയും കുട്ടികളേയും കൊണ്ടുവരുന്നുണ്ടെങ്കിൽ വിവാഹ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്.
നിലവിൽ യുഎഇ റസിഡന്റ് ആണെങ്കിൽ വീസയുടെ പകർപ്പ്.
എമിറേറ്റ്സ് ഐഡിയുടെ പകർപ്പ്.
വരുമാനത്തിന്റെ അടിസ്ഥാനം എന്താണ് എന്ന് തെളിയിക്കുന്നരേഖകൾ.
പെൻഷൻ എത്രയാണ് കാണിക്കുന്ന രേഖകൾ സമർപ്പിക്കണം.
കെെവശം കരുത്തേണ്ട മറ്റു രേഖകൾ
6 മാസ ബാങ്ക് സ്റ്റേറ്റ്മെന്റ് സമർപ്പിക്കണം.
വിമരിച്ചതുമായി ബന്ധപ്പെട്ട് ലഭിച്ച ലറ്റർ സമർപ്പിക്കണം.
10 ലക്ഷം ദിർഹത്തിന്റെ നിക്ഷേപം 3 വർഷമായെന്ന് കാാണിക്കുന്ന രേഖകൾ.
വസ്തു അടിസ്ഥാനപ്പെടുത്തിയാണെങ്കിൽ ആധാരത്തിന്റെ പകർപ്പ് സമർപ്പിക്കണം.
ദുബായിലുള്ള വസ്തുവാണ് കാണിക്കുന്നതെങ്കിൽ 10 ലക്ഷം ദിർഹം വിലയുള്ള തിന്റെ സാക്ഷ്യപത്രം സമർപ്പിക്കണം.
ഏതെങ്കിലും കമ്പനിയുടെ പേരിലാണ് വസ്തുവെങ്കിൽ 100% ഓഹരിയും അപേക്ഷകന്റെ പേരിൽ ആയിരിക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല