നോമ്പുകാല ആത്മീയ ഒരുക്കത്തിന്റെ ഭാഗമായി സെഡ്‌ജിലിയില്‍ വാര്‍ഷിക ധ്യാനം നടത്തുന്നു. പോട്ട ധ്യാന കേന്ദ്രം, ബോംബെ താബോര്‍ ധ്യാന കേന്ദ്രം, ഹരിദാബാദ് ധ്യാനകേന്ദ്രം എന്നിവയുടെ മുന്‍ ഡയറക്ടറും അറിയപ്പെടുന്ന വചന പ്രഘോഷകനുമായ ഫാ.കുര്യാക്കോസ് പുന്നോലിയും ബര്‍മിംഗ്ഹാം സീറോ മലബാര്‍ അതിരൂപതാ ചാപ്ലിനും ആത്മീയ ശ്രുശ്രൂഷകനും ആയ ഫാ.സോജി ഓലിക്കലും ഡിവൈന്‍ ധ്യാന കേന്ദ്രത്തിലെ ബ്ര.ജയിംസ് കുട്ടി ചമ്പക്കുളവും ചേര്‍ന്ന് നയിക്കുന്ന ധ്യാനം മാര്‍ച്ച് 2,3,4 തീയ്യതികളിലാണ് നടത്തപ്പെടുന്നത്.
സമയം
വെള്ളി: 10 മുതല്‍ 6 വരെ
ശനി: 11 മുതല്‍ 7 വരെ
ഞായര്‍: 12 മുതല്‍ 5 വരെ
ധ്യാന ദിവസങ്ങളില്‍ കൌണ്‍സിലിങ്ങിനും കുമ്പസാരത്തിനും സൗകര്യം ഉണ്ടായിരിക്കും. ആവശ്യമുള്ളവര്‍ക്ക് താമസ സൌകര്യവ്വും ഏര്‍പ്പെടുതുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോയ്- 07588664478, അജോ- 07772385677, ജോമി- 07912626218. വിലാസം: St. Chads and All Saints Catholic Church, 2 Catholic lane, Sadgley, DY3 3UE
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല