1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 19, 2011

സിഎ ജോസഫ്

ഗില്‍ഫോര്‍ഡ്: ഹോളി ഫാമിലി പ്രെയര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പ്രശസ്ത വചനപ്രഘോഷകനായ ഡോ. ജോണ്‍ദാസ് നയിക്കുന്ന പരിശുദ്ധാത്മാഭിഷേക ധ്യാനത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

21, 22 തീയതികളില്‍ രാവിലെ 11 മുതല്‍ 6 വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. പരിശുദ്ധാത്മാഭിഷേകം, ആന്തരീകസൌഖ്യം, കുടുംബവിശുദ്ധീകരണം, രോഗശാന്തി എന്നീ മേഖലകളില്‍ പ്രത്യേകശുശ്രൂഷകളും പ്രാര്‍ത്ഥനകളും നടത്തുന്ന ധ്യാനത്തോടനുബന്ധിച്ച് ഫാ. സിറിള്‍ ഇടമന നയിക്കുന്ന വിശുദ്ധകുര്‍ബ്ബാനയും ആരാധനയും ഉണ്ടായിരിക്കും.

കുമ്പസാരത്തിനം കൌണ്‍സിലിംഗിനുമുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്. ബ്ര. മാത്യു തോമസും വചനശുശ്രൂഷകളില്‍ പങ്കെടുക്കും. ഇന്ത്യയിലും വിദേശരാജ്യങ്ങളിലും നിരവധി ധ്യാനങ്ങള്‍ നയിക്കുന്ന ജോണ്‍ദാസിന്റെ പരിശുദ്ധാത്മാഭിഷേകം ചൊരിയുന്ന തിരുവചനം ശ്രവിക്കുവാന്‍ അനേകം വിശ്വാസികളാണ് പങ്കെടുക്കാറുള്ളത്. അനുഗ്രഹീത ഗായകന്‍ കൂടിയായ ജോണ്‍ദാസ് പാലാതാബോര്‍ ധ്യാനകേന്ദ്രത്തിലും ഷാലോം ടെലിവിഷനിലും മുഖ്യപ്രഭാഷകനാണ്.

പ്രശസ്ത ഗായകനായ ബ്ര. ബിജു ചക്കുങ്കലാണ് ആത്മീയാഭിഷേകം പകരുന്ന ശുശ്രൂഷകള്‍ നയിക്കുന്നത്. യേശുക്രിസ്തുവിന്റെ നാമത്തില്‍ അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തികളും സംഭവിക്കുന്ന ഈ ആത്മീയവചനവിരുന്നില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാനുള്ള അവസരം ഗില്‍ഫോര്‍ഡിലും പരിസരപ്രദേശങ്ങളിലും ഉള്ള വിശ്വാസികള്‍ വിനിയോഗിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ആന്റണി -07877680697,
ജോസഫ് – 07846747602,
ഷെറിള്‍ – 07837895604
പള്ളിയുടെ വിലാസം:
St Plus catholic church,
Lauston close,
Merrow Guildford,
GU1 2TS

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.