ബര്‍മിംഗ്ഹാം: സീറോ മലബാര്‍ സഭ ബര്‍മിംഗ്ഹാം അതിരൂപതയിലെ മാസ് സെന്ററായ സ്റ്റെച്ച് ഫോര്‍ഡ് കോര്‍പ്പസ് ക്രിസ്റ്റി പള്ളിയില്‍ വി. സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷിക്കുന്നു. തിരുനാളിന് മുന്നോടിയായിട്ടുള്ള അമ്പു വണക്കവും നൊവേനയും വീടുകള്‍ തോറും നടന്നുവരുന്നു.
ആഘോഷമായ പെരുന്നാള്‍ കുര്‍ബാനയ്ക്ക് ഫാ. മുളങ്ങാട്ടില്‍, ഫാ.സോജി ഓലിക്കല്‍, ഫാ. ജോമോന് തൊമ്മാന എന്നിവര്‍ നേതൃത്വം നല്‍കും. തിരുനാളിന്റെ നടത്തിപ്പിന് ജിക്സന്റെ നേതൃത്വത്തിലുള്ള കമ്മറ്റി ഒരുക്കങ്ങള്‍ നടത്തിവരുന്നു. തിരുനാളിനോട് അനുബന്ധിച്ച് ചെണ്ടമേളം, കഴുന്ന്, നേര്‍ച്ച ഭക്ഷണം തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്.
ബര്‍മിംഗ്ഹാം അതിരൂപതാ വാര്‍ഷിക ധ്യാനങ്ങള്‍ 12 മുതല്‍
സീറോ മലബാര്‍ സഭ ബര്‍മിംഗ്ഹാം അതിരൂപതയിലെ വിവിധ മാസ് സെന്ററുകളിലെ വലിയ നോമ്പിനോട് അനുബന്ധിച്ചുള്ള വാര്‍ഷിക ധ്യാനങ്ങള്‍ 12 മുതല്‍ നടക്കും. 12 ,13 ,14 തീയതികളില്‍ സ്റ്റെച്ച് ഫോര്‍ഡ് കോര്‍പ്പസ് ക്രിസ്റ്റി പള്ളിയില്‍ വച്ചാണ് ധ്യാനം.പ്രശസ്ത സുവിശേഷ പ്രഘോഷകനും ധ്യാന ഗുരുവുമായ ഫാ. മുളങ്ങാട്ടില്‍ ആണ് ധ്യാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുക.
ഫാ.സോജി ഓലിക്കല്‍, ഫാ. ജോമോന് തൊമ്മാന എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ ധ്യാനങ്ങള്‍ക്ക് നേതൃത്വം നല്‍കും. 15 ,16 തീയതികളില്‍ നനീറ്റനില്‍ വച്ചാണ് ധ്യാനം. 18 ,19 തീയതികളില്‍ വാല്‍സാല്‍ മാസ് സെന്ററിലെ ധ്യാനം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് എസ്.എം.സിയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ അതാതു മാസ് സെന്ററുകളുമായി ബന്ധപ്പെടുകയോ ചെയ്യണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല