ജോമോന് എബ്രഹാം
സെന്റ് സ്റ്റീഫന്‍ ക്നാനായ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ വരുന്ന ശനിയാഴ്ച്ച ഫാ.ജോയ് ചെറാടിയില്‍ നയിക്കുന്ന വചന പ്രഭാഷണവും ഉപവാസ പ്രാര്‍ത്ഥനയും നടത്തപ്പെടുന്നു. ഫാ.സജി എബ്രഹമിന്റെ മുഖ്യ കാര്‍മികത്വത്തില്‍ രാവിലെ ഒന്‍പതു മണിക്ക് തന്നെ വി.കുര്‍ബ്ബാന ആരംഭിക്കുന്നതാണ്. ഇടവക അംഗങ്ങളെ കൂടാതെ ഇതര വിശ്വാസ സമൂഹങ്ങളുടെ സാന്നിധ്യവും അന്നെ ദിവസം പ്രതീക്ഷിക്കുന്നു.
അന്ധകാര പൂരിതമായ ഈ ലോക യാത്രയില്‍ അല്പം ആശ്വാസം വചന രൂപേണ ലഭിക്കുന്നതിനായി എല്ലാ വിശ്വാസികളെയും സെന്റ് സ്റ്റീഫന്‍ ക്നാനായ ചര്‍ച്ചിലേക്ക് ഹാര്ദ്ദവമായിസ്വാഗതം ചെയ്യുന്നു. പ്രാര്‍ത്ഥനയും ധ്യാനവും വൈകുന്നേരം നാല് മണിയോടെ കഴിയും വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. വിലാസം: Newburnswick Church, 1-Ravenglass Crescnt, Bristol, BS10 6ET
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല