പ്രശസ്ത വചന പ്രഘോഷകനും ആത്മീയ ഗുരുവുമായ ഫാ സുരേഷ് ജോസ് നയിക്കുന്ന ആത്മ വിശുദ്ധീകരണ ധ്യാനം നവംബര്‍ 28 ,29 തീയതികളില്‍ എന്‍ഫീല്‍ഡിലെ ഔര്‍ ലേഡി ഓഫ് വാല്സിങ്ങാം ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്നു. തിരുപ്പിറവിക്ക് മുമ്പായി ആത്മീയമായും , മാനസികമായും കുടുംബപരമായും വിശുദ്ധീകരിക്കപ്പെടുന്നതിന്നും ലോക രക്ഷകനെ സ്വീകരിക്കുവാന്‍ ഒരുങ്ങുന്നതിനും ഉതകുന്ന വചന ശുശ്രൂഷകള്‍ ആണ് ഈ ധ്യാനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
നവംബര്‍ 28 നു തിങ്കളാഴ്ചയും 29 നു ചൊവ്വാഴ്ചയും വൈകുന്നേരം 5 : 00 മുതല്‍ 9.00 മണി വരെയാണ് സുരേഷച്ചന്റെ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
വചന ശുശ്രൂക്ഷകളില്‍ പങ്കുചേര്‍ന്നു തിരുപ്പിറവിക്കായി ആത്മീയമായി ഒരുങ്ങുന്നതിന്നും ലോക രക്ഷകനില്‍ നിന്നും അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനും ഏവരെയും സ്നേഹ പൂര്‍വ്വം ക്ഷണിക്കുന്നതായി പള്ളി കമ്മിറ്റി അറിയിക്കുന്നു.
പള്ളിയുടെ വിലാസം:
ഔര്‍ ലേഡി ഓഫ് വാല്സിങ്ങാം ചര്‍ച് , എന്ഫീല്‍ഡ് , EN 2 8HG
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല