1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 30, 2011


ടോമിച്ചന്‍ കൊഴുവനാല്‍

കുടുംബ ജീവതത്തില്‍ സ്വാഭാവികമായി സംഭവിക്കുവാന്‍ സാധ്യതയുള്ള താളപ്പിഴകള്‍ ചൂണ്ടിക്കാട്ടി ധ്യാനം നടത്തുന്ന ഫാദര്‍ ജോസഫ്‌ പുത്തന്‍പുരക്കല്‍ ലണ്ടന് അടുത്തുള്ള ഫ്രെമലിയില്‍ സെപ്റ്റംബര്‍ രണ്ടിനും മൂന്നിനും (വെള്ളി ,ശനി ) കുടുംബ നവീകരണ ധ്യാനം നടത്തുന്നു . നിസ്സാര കാരണങ്ങളാല്‍ തകരുന്ന നിരവധി മലയാളി കുടുംബങ്ങളുടെ കഥകള്‍ , ദിനം പ്രതി ഇന്ന് യു കെ യിലാകമാനം കേള്‍ക്കുന്ന സാഹചര്യത്തില്‍ പുത്തന്‍പുരക്കല്‍ അച്ചന്‍റെ ധ്യാനത്തിന് വളരെയധികം പ്രസക്തിയുണ്ട് .കുവൈറ്റില്‍ IOMF (Indian orthodex mercy felloship )ന്റെ അഭ്യമുഖ്യത്തില്‍ നടത്തിയ ധ്യാന ത്തിലെ ചില പ്രസക്ത ഭാഗങ്ങള്‍ യുടുബിലുടെ പ്രചരിച്ചതിലുടെ പ്രവാസികള്‍ക്കിടയില്‍ യു ട്യൂബ് അച്ചന്‍ എന്ന പേരിലാണ് ഫാദര്‍ ജോസഫ്‌ പുത്തന്‍പുരക്കല്‍ ഇന്ന് അറിയപെടുന്നത് . ഇതു ഒരു പ്രവശ്യമെങ്കിലും കേള്‍ക്കാത്ത പ്രവാസി മലയാളികള്‍ വളരെ വിരളമായിരിക്കും .

അച്ചന്‍റെ ഈ ധ്യാനത്തിന്റെ വീഡിയോയുടെ നിരവധി ഭാഗങ്ങള്‍ ഇന്നും യു ടുബില്‍ സെര്‍ച്ച്‌ ചെയ്താല്‍ കാണാന്‍ കഴിയും .ഒരു മാസം മുന്‍പ് യു കെ യുടെ ചില ഭാഗങ്ങളില്‍ അച്ചന്‍ ധ്യാനം നടത്തുവാനായി എത്തിയിരുന്നു . സ്വത സ്വിദ്ധവും ,ലളിതവുമായ അവതരണ ശൈലിയിലുടെ മനുഷ്യനെ ദൈവ സന്നിധിയിലേക്ക് അടുപ്പിക്കുന്ന അച്ചന്‍ അറിയപെടുന്ന വാഗ്മിയും വചനപ്രഘോഷകനും കൂടിയാണ് . ഇടുക്കി ജില്ലയിലെ തോവാള സ്വദേശിയായ ഫാദര്‍ ജോസഫ്‌ പുത്തന്‍പുരക്കല്‍ ലോകമെമ്പാടുമുള്ള പ്രവാസികള്‍ക്കിടയില്‍ , കുടുംബബന്ധങ്ങളെ ഊട്ടി ഉറപ്പിക്കുന്നതിനുള്ള ദൌത്യം ഏറ്റെടുത്തുകൊണ്ട് സുവിശേഷ പ്രസംഗം നടത്തുമ്പോള്‍ നൂറുകണക്കിന് ആളുകളാണ് ജാതി മത ഭേദമെന്യേ ഇതില്‍ പങ്കെടുക്കുന്നത് .

സെപ്റ്റംബര്‍ 2 , 3 തീയതികളില്‍ ഫ്രെമലിയില്‍ നടക്കുന്ന ഈ ധ്യാന പരിപാടിയിലും ജന പ്രവാഹം ഉണ്ടാവും എന്ന കാര്യത്തില്‍ സംശയമില്ല . ഫ്രെമലി ക്ക് സമീപമുള്ള വോക്കിംഗ് , ഓള്‍ഡ്‌ര്‍ഷോട്ട് , ഗില്‍ഫോര്‍ഡ്,ചെര്‍ത്സി , ടോള്‍വോര്‍ത്ത് , ബേസിംഗ്സ്റോക്ക് ,റെഡിംഗ് , തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും, കൂടാതെ ദൂര സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത് . വിദൂര സ്ഥലങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് താമസ സൗകര്യം ആവശ്യമെങ്കില്‍ മുന്‍കൂട്ടി അറിയിക്കേണ്ടതാണ് .രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് ധ്യാന സമയം ക്രമീകരിച്ചിരിക്കുന്നത് . ധ്യാന ദിവസങ്ങളില്‍ കുമ്പസാരത്തിനും കൌണ്സില്‍ലിങ്ങിനും ഉള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ് . കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ഫോണ്‍ നമ്പരുകളില്‍ ബെന്ധപെടവുന്നതാണ് .

ജിന്‍സ് – 07780507980
റോബിന്‍ -07796170588
ടോജോ അലക്സ്‌ -07894559418
ജസ്റ്റിന്‍ -07908809887

അഡ്രസ്‌
Our lady Queen of heaven R C church
Portsmouth road ,Camberley , GU16 7AA

കുവൈറ്റില്‍ നടന്ന അച്ചന്‍റെ ധ്യാനത്തിന്റെ ഒരു പാര്‍ട്ട്‌ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.